ഇടുക്കി: കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായവരിൽ മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. പൂർണ്ണമായും മണ്ണിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇനി അഞ്ചുപേരെയാണ് ഇവിടെ കണ്ടെത്താനുള്ളത്.
അഫ്‌ന ഫൈസൽ, അഫിയാൻ ഫൈസൽ, അംന എന്നീ കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നുതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
അതേസമയം പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയിൽ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലിൽപ്പെട്ടത്.
രാവിലെ ഏഴുമണി മുതൽ ദേശീയ ദുരന്തനിവാരണ സേനയും പോലീസും ദുരന്തബാധിത പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുകയാണ്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
















Comments