ബംഗളൂരു: ക്രിസു്തുമതത്തിലേക്ക് മതം മാറിയ ഒൻപത് പേർ ഹിന്ദു മതത്തിലേക്ക് തിരികെയെത്തി.കഴിഞ്ഞ ആഴ്‌ച്ചയായിരുന്നു ഇവരുടെ ഘർ വാപസി ചടങ്ങുകൾ നടന്നത്. ഹാലുരാമേശ്വര ക്ഷേത്രത്തിൽവെച്ചായിരുന്നു ചടങ്ങ്.
ബിജെപി എംഎൽഎ ഗുലീഹട്ടിയുടെ അമ്മയടക്കം ഈ ഒൻപത് പേരുടെ പട്ടികയിൽ ഉൾപ്പെടുന്നു. കേരളത്തിൽവെച്ച് തന്റെ അമ്മ അടക്കമുള്ളവരെ നാല് വർഷം മുൻപ് മതംമാറ്റിയതായി എംഎൽഎ ആരോപിച്ചിരുന്നു. തന്റെ അമ്മയെ മതംമാറ്റി ക്രിസ്ത്യാനിയാക്കുകയായിരുന്നുവെന്നാണ് ഗുലിഹട്ടി ശേഖർ ആരോപിച്ചത്. തന്റെ അമ്മുടെ മൊബൈൽ റിങ്‌ടോൺ വരെ ക്രിസ്ത്യൻ പ്രാർത്ഥന ഗീതമാക്കിയെന്ന് ശേഖർ മാസങ്ങൾക്ക് മുൻപ് പ്രതികരിച്ചിരുന്നു.
തന്റെ മണ്ഡലമായ ഹോസ്ദുർഗയിൽ ഏകദേശം 20,000 ഹിന്ദുക്കളെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്‌തെന്നാണ് അദ്ദേഹം പറഞ്ഞത്. പട്ടികജാതി പട്ടിക വിഭാഗത്തിൽപ്പെട്ടവരെയാണ് മതം മാറ്റുന്നത്. സംഭവത്തിൽ പരാതിപറഞ്ഞാൽ ബലാത്സംഗ കേസിൽപ്പെടുത്തുമെന്നാണ് ക്രിസ്ത്യൻ മിഷണറിമാർ ഭീഷണിപ്പെടുത്തിയെന്നും ഗുലിഹട്ടി പറഞ്ഞിരുന്നു.
















Comments