കോട്ടയം: പ്ലാപ്പളള്ളിയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം മറ്റൊരാളുടെ കാൽപ്പാദം കണ്ടെത്തി. പോസ്റ്റുമോർട്ടത്തിനിടെയാണ് കാൽപ്പത്തി കണ്ടെത്തിയത്. വ്യക്തത വരുത്താൻ ഡിഎൻഎ പരിശോധന നടത്തും. പ്രദേശത്ത് മൃതദേഹം ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ നാളെ വീണ്ടും പ്ലാപ്പള്ളി മേഖലയിൽ തിരച്ചിൽ നടത്തും.
ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ പ്ലാപ്പള്ളിയിൽ ശനിയാഴ്‌ച്ച രാവിലെ 8.30 മുതൽ 11.30 വരെ ചെറുതും വലുതുമായി ഇരുപതോളം ഉരുൾ പൊട്ടലുകളാണ് ഉണ്ടായത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്നാം വാർഡാണ് പ്ലാപ്പള്ളി. ഇവിടെ 130ഓളം കുടുംബങ്ങളാണുള്ളത്. ഗ്രാമത്തിന്റെ കേന്ദ്രമായി കരുതുന്ന കടയ്‌ക്കൽ ജംഗ്ഷനിലാണ് വലിയ ഉരുൾപൊട്ടലുണ്ടായത്.
ഇവിടെ ഒരു ചായക്കടയും ഒരു പലചരക്കു കടയും ഒരു കപ്പേളയുമാണുള്ളത്. ഉരുൾപൊട്ടലിൽപ്പെട്ട പ്രദേശത്തിന്റെ താഴ്ഭാഗം താളുങ്കലാണ്. ഇവിടെയാണ് മൃതദേഹങ്ങൾക്കായി തിരച്ചിൽ നടക്കുന്നത്. കൈപ്പത്തി കണ്ടെത്തിയ സാഹചര്യത്തിൽ നാളെ വീണ്ടും ഇവിടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തും.
Comments