ചണ്ഡിഗഡ് : പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്താനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചാനി . കേന്ദ്ര സേനയുടെ നിലവിലുള്ള 15 കിലോമീറ്ററിൽ നിന്ന് 50 കിലോമീറ്ററായി ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർത്തുമെന്നും ചാനി അറിയിച്ചു.
മന്ത്രിസഭായോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി . ഫെഡറലിസമാണ് ഇന്ത്യയുടെ ആത്മാവ്. ക്രമസമാധാന നില സംസ്ഥാനത്തിന്റെ വിഷയമാണെന്നും അവരെ വിശ്വാസത്തിലെടുക്കാതെ പഞ്ചാബിൽ ഈ തീരുമാനം കൈക്കൊള്ളേണ്ട കാര്യം കേന്ദ്രത്തിനില്ലെന്നും ചാനി അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള ക്രമസമാധാന നില നിയന്ത്രിക്കാൻ തന്റെ സർക്കാർ പൂർണമായും പ്രാപ്തരാണെന്നാമ് ചാനി മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.
ബിഎസ്എഫിന്റെ അധികാര പരിധി വർദ്ധിപ്പിക്കുന്നത് ആളുകളുടെ മതവികാരം വ്രണപ്പെടുത്തുമെന്നാണ് പഞ്ചാബിലെ രാഷ്‌ട്രീയ കക്ഷികളുടെ വാദം. ഈ വാദമുന്നയിച്ച് സംസ്ഥാനത്ത് വർഗ്ഗീയ ധ്രുവീകരണത്തിന് ശിരോമണി അകാലിദൾ ശ്രമിച്ചതായും ചാനി ചൂണ്ടിക്കാണിച്ചു. കേന്ദ്ര സേനയ്‌ക്കെതിരായ പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്നും ചാനിആവശ്യപ്പെട്ടു. ഇത് സംസ്ഥാനത്തെ യുവാക്കളെ തീവ്രവാദത്തിന്റെ പാതയിലേക്ക് തള്ളിവിടാൻ കാരണമാകുമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
















Comments