ന്യൂഡൽഹി: രാഹുൽ ഗാന്ധി ജനപ്രിയനായ നേതാവെന്ന് കോൺഗ്രസ് നേതാവ് താരിഖ് ഹമീദ് കാര. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ രാഹുൽ ഗാന്ധി ചെയ്യുന്നുണ്ടെന്ന് താരിഖ് പറഞ്ഞു. രാഹുലിന് നിരവധി പ്രമുഖരുമായി ബന്ധമുണ്ട്. അതിനാൽ തന്നെ കോൺഗ്രസിന്റെ അടുത്ത പ്രസിഡന്റ് ഗാന്ധി കുടുംബത്തിൽ നിന്നും പുറത്തുള്ള വ്യക്തയാകരുത്. രാഹുൽ ഗാന്ധി തന്നെയായിരിക്കണമെന്ന് താരിഖ് നിർദ്ദേശിച്ചു.
സോണിയാ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഉടൻ ഒഴിയുമെന്ന തരത്തിൽ റപ്പോർട്ട് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണമെന്ന ആവശ്യവും ഉയർന്നത്. കോൺഗ്രസിന് മുഴുവൻ സമയ പ്രസിഡന്റ് ഇല്ലെന്ന് വിമർശനം ഉയരുന്നതിനിടെയാണ് അനുനയനീക്കവുമായി കോൺഗ്രസ് നേതാക്കൾ തന്നെ എത്തിയിരിക്കുന്നത്.
ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഒരാളെ മാത്രമെ തങ്ങൾ അദ്ധ്യക്ഷനായി അംഗീകരിക്കുവെന്നും താരിഖ് ഹമീദ് പറഞ്ഞു. അതിനിടെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമോ എന്ന കാര്യം ആലോചനയിലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പുതിയ അദ്ധ്യക്ഷനെ നിയോഗിക്കാത്തതിൽ പാർട്ടിയിലെ വിമത വിഭാഗം ശക്തമായ വിമർശനം ഉയർത്തിയ സാഹചര്യത്തിലാണ് രാഹുലിന്റെ മനംമാറ്റം.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. തുടർന്ന് സോണിയ ഗാന്ധി ഇടക്കാല അദ്ധ്യക്ഷയായി തുടരുകയും ചെയ്തു. കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ 2022 സെപ്റ്റംബറിൽ തെരഞ്ഞെടുക്കുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ഉടൻ ആരംഭിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
















Comments