ന്യൂഡൽഹി: ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനും ക്ഷേത്രങ്ങൾക്കും നേരെ ഉണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വിഎച്ച്പി ഇന്ന് ദേശവ്യാപകമായ പ്രതിഷേധം നടത്തുന്നു. ഹിന്ദു വംശഹത്യ ഒരിടത്തും വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധം. ജിഹാദി തീവ്രവാദത്തെ തുടച്ചുനീക്കുന്നതിന്റെ അടയാളമായി പ്രതീകാത്മക കോലം കത്തിക്കൽ ഉൾപ്പെടെയുളളവ പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യമെങ്ങും നടക്കും.
ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുൻപിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് വിഎച്ച്പി തയ്യാറെടുക്കുന്നത്. ഇതു കൂടാതെ ഭാരതമെങ്ങും എല്ലാ ജില്ലാതലത്തിലും പ്രതിഷേധം സംഘടിപ്പിക്കും.
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കി ഭരണപരമായ കർത്തവ്യം നിറവേറ്റാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തയ്യാറാകണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. ദുർഗാപൂജയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ നടന്ന ചടങ്ങുകൾക്കിടെയാണ് ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം ഉണ്ടായത്. ദുർഗാപൂജ പന്തലുകളും വിഗ്രഹങ്ങളും വ്യാപകമായി തകർക്കപ്പെട്ടിരുന്നു.
കഴിഞ്ഞ 10 ദിവസങ്ങൾക്കുളളിൽ 150 ദുർഗ്ഗാ പൂജാപന്തലുകളും 362 വിഗ്രഹങ്ങളുമാണ് തകർത്തത്. ബംഗ്ലാദേശിനെ ഹിന്ദുമുക്ത രാജ്യമാക്കാനാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ ശ്രമിക്കുന്നതെന്നും ഷെയ്ഖ് ഹസീന സർക്കാർ അതിൽ കാഴ്ചക്കാരായി നിൽക്കുകയാണെന്നും വിശ്വഹിന്ദു പരിഷത് ആരോപിച്ചു.
















Comments