കുശിനഗർ: വിമാനത്താവള വികസനത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് യുപി സർക്കാർ നടത്തുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കുശിനഗർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപഭാവിയിൽ 17 വിമാനത്താവളങ്ങൾ കൂടി യുപിയിൽ നിർമിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിലും മാർഗനിർദ്ദേശത്തിലുമാണ് കുശിനഗർ വിമാനത്താവളം യാഥാർത്ഥ്യമായതെന്ന് സിന്ധ്യ ചൂണ്ടിക്കാട്ടി. യുപിയിലെ ഒൻപതാമത്തെ വിമാനത്താവളമാണ് കുശിനഗർ.
ഡൽഹിയിൽ നിന്നുൾപ്പെടെ കുശിനഗറിലേക്ക് നേരിട്ട് വിമാനസർവ്വീസ് ഏർപ്പെടുത്തുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അടുത്ത മാസം 26 മുതൽ ആഴ്ചയിൽ നാല് ദിവസം ഈ സർവ്വീസുകൾ ആരംഭിക്കും. കൊൽക്കത്ത, മുംബൈ വിമാനത്താവളങ്ങളിലേക്കും അധികം വൈകാതെ സർവ്വീസ് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീലങ്കയിൽ നിന്നുളള ബുദ്ധസന്യാസിമാരുൾപ്പെടെയുളള പ്രതിനിധി സംഘത്തെയും വഹിച്ചുകൊണ്ടുളള വിമാനമാണ് കുശിനഗറിൽ ആദ്യമായി ഇറങ്ങുക.
















Comments