സിഡ്‌നി : ഓസ്‌ട്രേലിയൻ പേസ് ബൗളർ ജെയിംസ് പാറ്റിൻസൺ. കുടുംബത്തിനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ഭാവി താരങ്ങളെ വളർത്തിയെടുക്കാനുമാണ് താൻ വിരമിക്കുന്നതെന്ന് പാറ്റിൻസൺ പറഞ്ഞു.
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നു പാറ്റിസൺ. ക്ലബ് ക്രിക്കറ്റിൽ താരം തുടർന്നും കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
2011 ഡിസംബറിൽ ഓസ്‌ട്രേലിയൻ ജേഴ്‌സി അണിഞ്ഞ് അരങ്ങേറിയ താരം 21 ടെസ്റ്റുകളും 15 ഏകദിനങ്ങളും നാല് ടി-20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 81 വിക്കറ്റും ഏകദിനത്തിൽ 16 വിക്കറ്റും ടി-20യിൽ മൂന്ന് വിക്കറ്റുമാണ് മുപ്പത്തിയൊന്നുകാരനായ താരം നേടിയത്.കരിയറിലുടനീളമുണ്ടായ പരിക്കുകൾ പലപ്പോഴും കളിക്കളത്തിൽ താരത്തിന് തിരിച്ചടിയായിരുന്നു.
















Comments