ന്യൂഡൽഹി: നോയിഡയിൽ മത ആഘോഷങ്ങൾക്കിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുഹമ്മദ് സഫർ, സമീർ അലി, അലി റാസ എന്നീ യുവാക്കളാണ് അറസ്റ്റിലായത്. നബിദിന ആഘോഷ പരിപാടികൾക്കിടെയാണ് യുവാക്കൾ പാകിസ്താന് അനുകൂലമായി മുദ്രാവാക്യം മുഴക്കുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘പാകിസ്താൻ സിന്ദാബാദ്’ എന്നുറക്കെ യുവാക്കൾ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
സെക്ടർ 20 പോലീസ് സ്‌റ്റേഷൻ പരിധിയാണ് സംഭവം നടന്നത്. ആഘോഷപരിപാടികൾ നടക്കുന്നതിനാൽ പോലീസ് ഉദ്യോഗസ്ഥരും ഈ സമയം സ്ഥലത്ത് ഉണ്ടായിരുന്നു. ഹിന്ദുസ്ഥാൻ സിന്ദാബാദ് എന്ന് ചിലർ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ചിലർ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചത്. ഐപിസി 153എ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments