ന്യൂഡൽഹി: കാവസ്ഥാ വ്യതിയാന പ്രതിരോധ രംഗത്ത് ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ച് യൂറോപ്യൻ യൂണിയൻ.യൂറോപ്യൻ യൂണിയൻ കമ്മീഷൻ ഉപമേധാവി ഫ്രാൻസ് ടിമ്മർമാൻസാണ് ഇന്ത്യയുടെ പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞത്.
പാരമ്പര്യേതര ഊർജ്ജോത്പാദന രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടമാണ് ഫ്രാൻസിനെ അത്ഭുതപ്പെടുത്തിയത്. സൗരോർജ്ജം, കാറ്റ്, ജലം എന്നിവയിലൂടെ ഇന്ത്യ നടത്തുന്ന ഊർജ്ജോത്പ്പാദനം വലിയ മാറ്റമാണ് ഉണ്ടാക്കുന്നതെന്ന് ഫ്രാൻസ് പറഞ്ഞു. 2030 ആകുമ്പഴേക്കും ഇന്ത്യ 450 ജിഗാവാട്ട് വൈദ്യുതി എന്ന അതിശയകരമായ കടമ്പ താണ്ടുമെന്നത് ഭരണകൂടത്തിന്റെ ദൃഢനിശ്ചയത്തിന്റെ ലക്ഷണമാണെന്നും ലോകത്തിന് വലിയ മാതൃകയാണെന്നും യൂറോപ്യൻ യൂണിയൻ പ്രതിനിധി പറഞ്ഞു.
താൻ ലോകം മുഴുവൻ യാത്ര ചെയ്യുന്നയാളാണ്. ഇന്ത്യയിലെ നേട്ടം ലോകത്തിന് പ്രചോദനമാണ്. പാരമ്പര്യേതര ഊർജ്ജത്തിലേക്ക് തിരികെപോകാൻ ലോകത്തെ വലിയൊരുവിഭാഗം പരിശ്രമിക്കുകയാണ്. അവർക്ക് ഇന്ത്യയിൽ നിന്നും പഠിക്കാനുണ്ട്. യൂറോപ്യൻ യൂണിയൻ ഇന്ത്യയുടെ ഈ മാറ്റത്തിനൊപ്പം കൈകോർക്കുകയാണെന്നും ഫ്രാൻസ് പറഞ്ഞു.
ഈ വികസനത്തിന്റെ പങ്കാളിത്തം വഹിക്കുന്നതിൽ അഭിമാനമുണ്ട്. സാങ്കേതിക വിദ്യകളുടെ കൈമാറ്റവും ഏറെ ഫലപ്രദമായി നടക്കുന്നു. ആഗോളതലത്തിലെ സൗരോർജ്ജ ഉൽപ്പാദന രാജ്യങ്ങളുടെ കൂട്ടായ്മയ്‌ക്ക് ഈ മേഖലയിൽ കാര്യമായി പലതും ചെയ്യാനുമു ണ്ടെന്നും ഫ്രാൻസ് ടിമ്മർമാൻസ് പറഞ്ഞു.
Comments