ഒരു കാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച ഹാസ്യ വിരുന്നായിരുന്നു ‘മിമിക്സ് പരേഡ്’. അതിന്റെ നാല്‍പതാം വര്‍ഷത്തില്‍ താരങ്ങളെല്ലാം ഒത്തുകൂടിയിരുന്നു. കൊച്ചിന്‍ കലാഭവനില്‍ ആദ്യ ‘മിമിക്സ് പരേഡ്’ അവതരിപ്പിച്ച സംവിധായകന്‍ സിദ്ദിഖ്, നടന്‍ ലാല്‍, റഹ്മാന്‍, അന്‍സാര്‍, പ്രസാദ്, വര്‍ക്കിച്ചന്‍ പേട്ട എന്നിവര്‍ കലാഭവന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒത്തുകൂടിയ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലാലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഏവരേയും ചിരിപ്പിച്ച മലയാളികളുടെ സ്വന്തം സൈനുദ്ദീന് പകരം വെയ്‌ക്കാന്‍ ആരുമില്ലെന്നാണ് മിക്കവരുടേയും കമന്റ്. 1981 സെപ്റ്റംബര്‍ 21-ന് എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളിലാണ് കേരളത്തിലെ ആദ്യത്തെ മിമിക്‌സ് പരേഡ് അരങ്ങേറിയത്.
ഗാനമേളയ്‌ക്കിടയില്‍ അവതരിപ്പിച്ചിരുന്ന മിമിക്രിയെ ഒരു മുഴുനീള കലാവിരുന്നായി അവതരിപ്പിക്കാനുള്ള ആശയം കൊണ്ടുവന്നത് കലാഭവനിലെ ആബേലച്ചനായിരുന്നു. അദ്ദേഹം മിമിക്‌സ് പരേഡിനെക്കുറിച്ച് പറഞ്ഞപ്പോള്‍ത്തന്നെ സിദ്ദിഖും ലാലും സ്‌ക്രിപ്റ്റ് തയ്യാറാക്കി. സ്വാതന്ത്ര്യദിനത്തില്‍ പത്രക്കാര്‍ക്കായി ഒരു ട്രയല്‍ നടത്തി. അത് വിജയിച്ചതോടെ ആത്മവിശ്വാസമായി. സെപ്റ്റംബര്‍ 21-ന് ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ മിമിക്‌സ് പരേഡ് അരങ്ങേറി.
















Comments