വാഷിംഗ്ടൺ: അമേരിക്കയുടെ പ്രതിരോധരംഗത്തെ സമീപകാല പരാജയങ്ങൾ സമ്മതിച്ച് പെന്റഗൺ. ഹൈപ്പർസോണിക് ആയുധപരീക്ഷണം പരാജയപ്പെട്ടിട്ടില്ലെന്നും മിസൈൽ ബൂസ്റ്ററുടെ പരീക്ഷണമാണ് മികവ് പുലർത്താതിരുന്നതെന്ന വിവരമാണ് പ്രതിരോധ ഗവേഷണ കേന്ദ്രം സമ്മതിച്ചത്.
‘അമേരിക്കയുടെ പ്രതിരോധ രംഗത്തെ ചില പരീക്ഷണങ്ങൾ വിജയിച്ചിട്ടില്ല. അലാക്‌സ കേന്ദ്രീകരിച്ച് പസഫിക് സ്‌പേസ്‌പോർട്ട് കോംപക്‌സിൽ നടന്ന സുപ്രധാന യോഗത്തിലാണ് പെന്റഗൺ പ്രതിനിധി പുതിയപരീക്ഷണങ്ങളുടെ റിപ്പോർട്ട് പുറത്തുവിട്ടത്. മിസൈൽ ബൂസ്റ്റർ സംവിധാനം പ്രതീക്ഷിച്ചത്ര മികവ് പുലർത്തിയില്ല. ഹൈപ്പർസോണിക് മിസൈൽ സംവിധാനത്തിന്റെ ആദ്യഘട്ട പരീക്ഷണം അതിനാൽ തന്നെ മാറ്റിവക്കേണ്ടി വന്നിരിക്കുകയാണ്.’ പെന്റഗൺ പ്രതിനിധി അറിയിച്ചു.
അമേരിക്കയുടെ ഹൈപ്പർസോണിക് പദ്ധതി മുടക്കമില്ലാതെ പുരോഗമിക്കുകയാണ്. നാവികസേനയുടെ ഭാഗമായിട്ടാണ് ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടക്കുന്നത്. അതിന്റെ ആദ്യഘട്ടം 2020 മാർച്ച് 20ന് പരീക്ഷിച്ച് വിജയിച്ചതാണ്. കഴിഞ്ഞ ജൂലൈയിലാണ് മിസൈൽ ബൂസ്റ്റർ സംവിധാനം പരാജയപ്പെട്ടത്.
കരസേനയും നാവികസേനയും സംയുക്തമായി നടത്തിയ സമീപകാല മിസൈൽ പരീക്ഷണ ങ്ങൾ വലിയ വിജയമായിരുന്നുവെന്നും പെന്റഗൺ വിശദീകരിച്ചു. കരസേനയുടെ അതിദൂര ഹൈപ്പർസോണിക് മിസൈൽ സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും പ്രഹരശേഷി യുള്ളതാണെന്നും പെന്റഗൺ വ്യക്തമാക്കി.
















Comments