മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാനെ കാണാൻ പിതാവ് ഷാരൂഖ് ഖാൻ ഇന്നലെ ജയിലിൽ എത്തിയിരുന്നു. ആർതർ റോഡ് ജയിലിലാണ് ഷാരൂഖ് എത്തിയത്. അറസ്റ്റിലായതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്‌ച്ചയായിരുന്നു ഇത്. ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോഴുള്ള ഷാരൂഖിന്റെ ചിത്രങ്ങളും വീഡിയോയും തന്നെ അസ്വസ്ഥയാക്കിയെന്ന് പറയുകയാണ് നടി ശ്രുതി ഹരിഹരൻ.
നിയമത്തിന് മുന്നിൽ ആരും വലുതുമല്ല ചെറുതുമല്ല. ഇത്തരം കാര്യങ്ങൾ അംഗീകരിക്കുമ്പോഴും പ്രമുഖരോട് മാത്രം ജനങ്ങൾ ഇങ്ങനെ കാണിക്കുന്നതിനോട് കൗതുകം തോന്നുകയാണ്. ഇത്തരം കാര്യങ്ങളോട് സമൂഹം പ്രതികരിക്കുന്ന രീതി തനിക്ക് മനസിലാക്കാൻ കഴിയുന്നില്ലെന്നും വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്‌ച്ചയായിരുന്നു ഇന്നലെ ഉണ്ടായതെന്നും ശ്രുതി ഹരിഹരൻ വ്യക്തമാക്കി.
ആര്യന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് ഷാരൂഖ് ഖാൻ ജയിലിൽ എത്തിയത്. സന്ദർശകർക്ക് അനുവദിച്ച പരമാവധി സമയമായ 20 മിനിറ്റ് ചെലവഴിച്ച ശേഷം ഷാരൂഖ് മടങ്ങി. മകൻ അറസ്റ്റിലായ ശേഷം ഷാരൂഖ് പൊതുവേദിയിൽ എത്തുന്നത് ആദ്യമാണ്. അതിനിടെ ആര്യൻ ഖാന് പ്രത്യേക എൻഡിപിഎസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് താരം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
















Comments