മുംബൈ : ആഡംബരകപ്പലിലെ ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് നടി അനന്യ തിങ്കളാഴ്ച എൻസിബിക്ക് മുൻപിൽ വീണ്ടും ഹാജരാവും.ആര്യൻ ഖാന് നിരോധിത മയക്കുമരുന്ന് എത്തിച്ചു നൽകിയതിന്റെ തെളിവുകൾ നിലനിൽക്കവയൊണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ഇന്ന് എൻസിബി നടിയെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.ആര്യൻ ഖാന് ലഹരി എത്തിച്ച് നൽകിയത് ചോദ്യം ചെയ്യലിൽ നടി നിഷേധിച്ചു. ഇതു സംബന്ധിച്ച വാട്‌സ് ആപ്പ് ചാറ്റുകളെക്കുറിച്ചാണ് എൻസിബി ഉദ്യോഗസ്ഥർ അനന്യ പാണ്ഡെയിൽ നിന്നും പ്രധാനമായും ചോദിച്ചത്. എന്നാൽ ചാറ്റുകൾ തമാശയായിരുന്നവെന്നും സിഗരറ്റിനെക്കുറിച്ചാണ് ചോദിച്ചതെന്നും നടി വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്.
ഇതിന് മുൻപ് കഴിഞ്ഞ ദിവസം എൻസിബി അനന്യയെ മുംബൈയിലെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. 2 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.കൂടുതൽ തെളിവുകൾ ശേഖരിക്കാൻ നടിയുടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ എൻസിബി പിടിച്ചെടുത്തു.അനന്യ പാണ്ഡെ കേസിൽ നിർണായക കണ്ണി എന്നാണ് എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. എൻസിബി ഉദ്യോഗസ്ഥർ ആര്യൻ ഖാന്റെ വാട്‌സാപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.
















Comments