നൃൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം മുതൽ ഇന്ത്യ സ്വാശ്രയമായെന്ന് ബിജെപി എംപി ജഗനാഥ് സർക്കാർ. കോൺഗ്രസ്സിന്റെ ഭരണകാലത്ത് ഇന്ത്യ മറ്റ് വിദേശ രാജ്യങ്ങളെ ആശ്രയിച്ചു കഴിഞ്ഞിരുന്നു. എന്നാൽ മോദി ഭരണത്തിൽ ഇതിന് മാറ്റം വന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ചെയ്യുന്ന ഒരോ കാര്യങ്ങളും ലോകത്തെ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തികമായും സാമൂഹികമായും ഇന്ത്യയെ ഒന്നാം റാങ്കിലേക്ക് കൊണ്ടുപോകാൻ കഴിയുന്നത് പ്രധാനമന്ത്രി മോദിക്ക് മാത്രമാണ്.ഇത്രയും വലിയ ജനസംഖ്യയുളള രാജ്യത്ത് 100 കോടി കൊറോണ വാക്‌സിനേഷൻ എന്ന നേട്ടം കൈവരിക്കാൻ അദ്ദേഹത്തിന് മാത്രമേ സാധ്യമാകൂവെന്നും ജഗനാഥ് സർക്കാർ പറഞ്ഞു. ‘ സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് ഓർ സബ്കാ പ്രയാസ്’ എന്ന ഇന്ത്യയുടെ വാക്സിൻ ക്യാമ്പെയ്ൻ ഇതിന് ഉദാഹരണമാണ്. ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടി ഭരണകാലത്ത് കുറ്റവാളികൾ സ്വതന്ത്രരായിരുന്നുവെന്നും എന്നാൽ ബിജെപി അധികാരത്തിൽ വന്നപ്പോൾ സ്ഥിതി മാറിയെന്നും അദ്ദേഹം പറഞ്ഞു.
Comments