കൊൽക്കത്ത: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ ലോകവ്യാപക പ്രതിഷേധവുമായി ഇസ്കോൺ. ഇന്ന് 150 രാജ്യങ്ങളിലെ 700 ഓളം ഇസ്‌കോൺ ക്ഷേത്രങ്ങളിൽ പ്രതിഷേധത്തിന് ഇസ്‌കോൺ ആഹ്വാനം ചെയ്തിട്ടുണ്ട് നോഖാലിയിലെ ഇസ്‌കോൺ ക്ഷേത്രവും മതമൗലികവാദികൾ തകർത്തിരുന്നു. ഇതിനെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നാണ് പ്രതിഷേധം ഉയരുന്നത്.
കൊൽക്കത്തയിൽ നടന്ന പ്രതിഷേധത്തിൽ ഇസ്കോൺ പ്രവർത്തകർ ബംഗ്ലാദേശിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് നീതിയും സുരക്ഷയും നൽകണമെന്നും ഇസ്കോൺ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സംരക്ഷണത്തിനും നീതിക്കും വേണ്ടിയാണ് ശബ്ദം ഉയർത്തുന്നതെന്നും ഇസ്കോൺ വ്യക്തമാക്കി. ബംഗ്ലാദേശിൽ കുമിളിയിലെ ഒരു ക്ഷേത്രത്തിൽ നടന്ന ദുർഗ്ഗാപൂജയോടനുബന്ധിച്ചാണ് ഹിന്ദുക്കൾക്കെതിരെ ഏകപക്ഷീയമായ ആക്രമണം നടന്നത്.
ഹാജിഗഞ്ചിലെ ആരാധനാലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിലും പോലീസ് വെടിവെപ്പിലും നാല് പേർ കൊല്ലപ്പെട്ടിരുന്നു. നൗഖാലിയിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് ജീവൻനഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ഗൂഢാലോചനയാണെന്നാണ് ആക്രമത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിശേഷിപ്പിച്ചത്.
















Comments