നൃൂഡൽഹി: രാജ്യത്ത് എറ്റവും കൂടുതൽ ഉപയോഗിക്കുന്ന യുപിഐ ആപ്പാണ് ഫോൺപേ. മൊബൈൽ റീചാർജിനാണ് ഈ ആപ്പ് കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ ഇനി മുതൽ മൊബൈൽ റീചാർജിങിന് സർവ്വീസ് ചാർജ് ഈടാക്കാനാണ് ഫോൺപേയുടെ തീരുമാനം. 50 രൂപയ്‌ക്ക് മുകളിലുളള റീചാർജിനാണ് സർവ്വീസ് ചാർജ്. ഒരു രൂപ മുതൽ രണ്ടു രൂപ വരെയാണ് പ്രൊസസിങ് ഫീസായി ഈടാക്കുന്നത്. ഫോൺപേയുടെ പുതിയ നടപടികൾക്കെതിരെ നിരവധി ട്രോളാണ് സമൂഹമാദ്ധ്യമങ്ങളിൽ വന്നിരിക്കുന്നത്.
യുപിഐ ഇടപാടുകളിൽ സർവ്വീസ് ചാർജ് ഈടാക്കുന്ന ആദ്യ കമ്പനിയാണ് ഫോൺപേ. സെപ്തംബറിൽ 165 കോടി ഇടപാടുകളാണ് ഫോൺപേയിൽ നടന്നത്. എന്നാൽ ഇപ്പോൾ നടപ്പിലാക്കിയത് പരീക്ഷണാർത്ഥമെന്നാണ് ഫോൺ പേ നൽകുന്ന വിശദീകരണം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുളള പേമെന്റുകൾക്ക് ഇപ്പോൾ പ്രൊസസിങ് ഫീ ഈടാക്കുന്നുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
















Comments