കൊച്ചി: മോൻസന്റെ വീട്ടിൽ നിന്നും തിമിംഗലത്തിന്റെ അസ്ഥികൾ കണ്ടെത്തി. ഇന്ന് ഉച്ചയോടെ വനംവകുപ്പ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടത്തിയത്. കൊച്ചി വാഴക്കാലയിലെ മോൻസന്റെ വാടക വീട്ടിലായിരുന്നു വനംവകുപ്പിന്റെ റെയ്ഡ്. തിമിംഗലത്തിന്റേതെന്ന് സംശയിക്കുന്ന രണ്ട് വലിയ അസ്ഥികളാണ് കണ്ടെടുത്തത്.
വലിയ കാലപ്പഴക്കമുള്ള അസ്ഥികളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. അസ്ഥികൾ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ തിമിംഗലത്തിന്റേത് തന്നെയാണൊ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് വനംവകുപ്പ് അറിയിച്ചു. മോൻസൻ പിടിയിലായതിന് പിന്നാലെ കലൂരിലെ വീട്ടിൽ നടന്ന റെയ്ഡിന് തൊട്ടുമുൻപ് ഇവ മാറ്റുകയായിരുന്നു.
അതേസമയം പോക്‌സോ കേസിൽ മോൻസന്റെ പേഴ്‌സണൽ ക്യാമറമാൻ ജോഷി അറസ്റ്റിലായിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ ഇന്ന് ചോദ്യം ചെയ്തിരുന്നു.
















Comments