നൃൂഡൽഹി: ലോകത്തിലെ അപകടകരമായ അവസ്ഥയുളള അണക്കെട്ടുകളിൽ ഒന്നാമത് മുല്ലപ്പെരിയാർ എന്ന് സുപ്രീം കോടതി. കാനഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ എൻവയോൺമെൻറ് ആൻറ് ഹെൽത്തിന്റെ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2021 ജനുവരിയിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
അണക്കെട്ടിലെ ചോർച്ചകളും നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കൾ പലതും കാലാവധി കഴിഞ്ഞവയാണ്. മുല്ലപ്പെരിയാറിൽ ഡാമിന് ഉണ്ടാക്കുന്ന അപകടം 3.5 ബില്യൺ ആളുകളുടെ ജീവന് ഭീക്ഷണിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആറ് അണക്കെട്ടുകളിൽ എറ്റവും പഴക്കം ചെന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ.
1887-ൽ നിർമ്മാണം ആരംഭിച്ച് 1895-ൽ നിർമ്മാണം പൂർത്തിയാക്കിയ അണക്കെട്ടാണിത്. കുറഞ്ഞത് 125 വർഷമെങ്കിലും അണക്കെട്ടിന് പഴക്കമുണ്ട്. അണക്കെട്ടുകൾക്കുള്ള ശരാശരി കാലാവധി 50 വർഷമോ ഇല്ലെങ്കിൽ 100 വരെയാണ്.എന്നാൽ 100 ൽ കൂടുതൽ വർഷമായ മുല്ലപ്പെരിയാറിന്റെ കാലാവധി കഴിഞ്ഞ അവസ്ഥയിലാണെന്ന് കോടതി വ്യക്തമാക്കി.
നിലവിൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുകയാണ്. ആറുമണി വരെയുള്ള കണക്ക് പ്രകാരം 136.80 ആണ് ജലനിരപ്പ്. 138-ലേക്ക് എത്തുന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പും നൽകും. കേരളത്തിലെ പ്രളയാവസ്ഥയിൽ ഡാം ജീവനുകൾക്ക് ഇതൊരു ഭീക്ഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments