പത്തനംതിട്ട: എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ ആക്രമണം. പന്തളം എൻഎസ്എസ് കോളേജിലാണ് സംഭവം. മൂന്ന് എബിവിപി പ്രവർത്തകർക്ക് പരിക്കേറ്റു.
എബിവിപിയുടെ പോസ്റ്റർ നശിപ്പിച്ചതിനെ ചോദ്യം ചെയ്തതിനാണ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമണം നടത്തിയത്. പൂഞ്ചിൽ പാക് ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച മലയാളി സൈനികൻ ഉൾപ്പെടെയുളള ധീരയോദ്ധാക്കളുടെ പോസ്റ്ററാണ് എസ്എഫ്‌ഐ പ്രവർത്തകർ വലിച്ചുകീറിയത്. ഇതിനെ ചോദ്യം ചെയ്യാൻ എത്തിയതോടെയാണ് എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്.
















Comments