കോഴിക്കോട് : ഏതൊരാളിന്റെയും കണ്ണ് നനയിച്ച രംഗങ്ങളാണ് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ സുരാജിന്റെ കഥാപാത്രം അവതരിപ്പിച്ചത് . സ്വന്തമാണെന്ന് കരുതി വളർത്തിയ മകളുടെ മകളുടെ അച്ഛൻ മറ്റൊരാളാണെന്ന് ഭാര്യ പറയുന്ന രംഗം . അതിനു മറുപടിയായി ‘പറ്റിക്കാൻ വേണ്ടി പറയുന്നതാ സാറേ….പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയരുതെന്ന് ഇവരോട് പറയണം–’ എന്നു പറഞ്ഞ്, കൊണ്ട് സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോകുന്ന പവിത്രൻ. ആരും അത്ര പെട്ടെന്ന് മറക്കാത്ത ആ രംഗങ്ങളാണ് കോഴിക്കോട് റൂറൽ പരിധിയിലെ പോലീസ് സ്റ്റേഷനിൽ യഥാർത്ഥത്തിൽ അരങ്ങേറിയത് .
രണ്ടു മക്കളുള്ള യുവതിയാണ് 2 വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് കാമുകനൊപ്പം പോയത് . 5 വയസ്സുള്ള മൂത്ത മകനെ ഭർത്താവിനൊപ്പം വിട്ടാണു യുവതി 2 വയസ്സുള്ള കുഞ്ഞിനെയും എടുത്തു കാമുകനൊപ്പം പോയത്. ഭർത്താവും മകനും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. യുവതിയെയും കുഞ്ഞിനെയും കാമുകനെയും കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ചു . കാമുകനെ ഒന്ന് വിരട്ടി യുവതിയേയും കുഞ്ഞിനെയും ഭർത്താവിനൊപ്പം അയക്കാനായിരുന്നു പോലീസുകാരുടെ പരിപാടി .
സ്റ്റേഷനിൽ വച്ചു യുവതിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ സിനിമയിലെ കാമുകിയുടെ അതേ വാക്കുകളാണ് യുവതിയും പറഞ്ഞത് . സാർ ഇതു ഇദ്ദേഹത്തിന്റെ കുഞ്ഞല്ല. കാമുകന്റെ കുഞ്ഞാണ്. അതു കേട്ടതോടെ ഭർത്താവ് പൊട്ടിത്തെറിച്ചു .
ഒടുവിൽ 5 വയസ്സുള്ള മകനെ ഉപേക്ഷിച്ചു പോയി എന്നതിനാൽ അമ്മയ്‌ക്കെതിരെ കേസെടുക്കാനും ഇരുവരെയും കോടതിയിൽ ഹാജരാക്കാനും പോലീസ് തീരുമാനിച്ചു. രാത്രി തന്നെ വൈദ്യപരിശോധന നടത്തി യുവതിയെയും കാമുകനെയും കുഞ്ഞിനെയും മജിസ്ട്രേറ്റിനു മുന്നൽ ഹാജരാക്കാൻ കൊണ്ടു പോയി. എന്നാൽ പിറ്റേദിവസം ഓപ്പൺ കോടതിയിൽ ഹാജരാക്കാനാണ് മജിസ്ട്രേട്ട് നിർദേശിച്ചത് .
2 വയസ്സുള്ള കുഞ്ഞിനെ യുവതിയുടെ ബന്ധുക്കൾക്കൊപ്പം വിടാനായിരുന്നു ഓപ്പൺ കോടതിയുടെ നിർദേശം . യുവതിയെ മഞ്ചേരി ജയിലിലേയ്‌ക്കും കൊണ്ടുപോയി.
Comments