സീതത്തോട് : കോട്ടമൺപാറയിൽ വീണ്ടും ഉരുൾപൊട്ടി.പ്രദേശത്ത് ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായി നാശം വിതച്ചിരുന്നു.തിങ്കളാഴ്ച രാത്രിയോടെയാണ് വീണ്ടും ഉരുൾപ്പൊട്ടിയത്.വനത്തിനുള്ളിൽ ഉരുൾപൊട്ടിയെന്നാണ് റിപ്പോർട്ട്.
രാത്രിയായതിനാൽ ഉരുൾപൊട്ടലുണ്ടായ കൃത്യമായ സ്ഥലം കണ്ടെത്താനായിട്ടില്ല. അപകടത്തിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം മലവെള്ളം ഒഴുകിയെത്തിയ അതേ തോട്ടിലാണ് വീണ്ടും ശക്തമായ വെള്ളപ്പാച്ചിലുണ്ടായത്.
സന്ധ്യവരെ സാധാരണ നിലയിൽ ഒഴുകിയിരുന്ന അടിയാൻകല തോട്ടിൽ രാത്രിയോടെ വലിയ ശബ്ദത്തിൽ കല്ലും വെള്ളവും ഒഴുകിയെത്തുകയാണുണ്ടായതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. ഉരുൾപൊട്ടലുണ്ടായതായി കരുതുന്ന കോട്ടമൺപാറ പ്രദേശം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലവും കാർഷിക മേഖലയുമാണ്. രാത്രി വൈകിയും തോട്ടിൽ ശക്തമായ ഒഴുക്ക് തുടരുകയാണ്.
















Comments