കാബൂൾ: അഫ്ഗാനിസ്താൻ കടുത്ത പ്രതിസന്ധിയിലെന്ന് ഐക്യരാഷ്‌ട്രസഭയുടെ റിപ്പോർട്ട്. രാജ്യത്തെ ജനംസംഖ്യയുടെ പകുതിയിലേറെപേരും നവംബർ മുതൽ പട്ടിണി നേരിടേണ്ടി വരുമെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 2.8 കോടി ആളുകളാണ് അഫ്ഗാനിസ്താനിലെ ഭക്ഷ്യക്ഷാമത്തെ നേരിടാൻ പോകുന്നത്. രാജ്യത്തെ സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ശ്രമം ഉണ്ടായില്ലെങ്കിൽ പിഞ്ചു കുഞ്ഞുങ്ങളടക്കം തെരുവിൽ ഭക്ഷണം കിട്ടാതെ മരിച്ചു വീഴുമെന്ന് ഐക്യരാഷ്‌ട്ര സഭ മുന്നറിയിപ്പ് നൽകി.
താലിബാൻ വന്നതിനു ശേഷമുള്ള പ്രതിസന്ധിക്കിടെ രാജ്യാന്തര സമൂഹം മരവിപ്പിച്ച അഫ്ഗാൻ സ്വത്തുക്കൾ അടിയന്തിരമായി വിതരണം ചെയ്യുമെന്നും ലോക ഭക്ഷ്യ പദ്ധതി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബീസ്‌ലി വ്യക്തമാക്കി.
3.9 കോടിയാണ് അഫ്ഗാനിസ്താനിലെ ജനസംഖ്യ. ഇതിൽ 2.28 കോടി ആളുകൾ പട്ടിണിയുടെ വക്കത്താണെന്നും അദ്ദേഹം പറഞ്ഞു. 1.4 കോടി ആയിരുന്നു നേരത്തെ ദാരിദ്ര്യ രേഖയ്‌ക്കു താഴെ ഉണ്ടായിരുന്നത്. കുട്ടികൾ പട്ടിണി കിടന്ന് മരിക്കാൻ പോവുകയാണ്. മുതിർന്നവർ പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണ്.അഫ്ഗാനിലെ കാര്യങ്ങൾ അതിഗുരുതരമാവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
















Comments