തിരുവനന്തപുരം: പന്ത്രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ രണ്ടുപേർ പിടിയിൽ.മേൽപ്പാലത്ത് നിലാവണിവിളയിൽ പ്രദീപ് (25), വിളവൻകോട് അയന്തിവിള വീട്ടിൽ മെർളിൻ(29) എന്നിവരെയാണ് പൂവാർ പൊലീസ് പിടികൂടിയത്.
രണ്ട് സംഘങ്ങളായി തിരിഞ്ഞ് മൂന്ന് ദിവസം രാവും പകലും നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതികളെയും പോലീസ് കണ്ടെത്തിയത്.
തിരുവനന്തപുരം: പന്ത്രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ കേസിൽ രണ്ടുപേർ പിടിയിൽ.മേൽപ്പാലത്ത് നിലാവണിവിളയിൽ പ്രദീപ് (25), വിളവൻകോട് അയന്തിവിള വീട്ടിൽ മെർളിൻ(29) എന്നിവരെയാണ് പൂവാർ പൊലീസ് പിടികൂടിയത്.
രണ്ട് സംഘങ്ങളായി തിരിഞ്ഞ് മൂന്ന് ദിവസം രാത്രിയും പകലും നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതികളെയും പോലീസ് കണ്ടെത്തിയത്.
മൊബൈൽ ഫോൺ വഴി സ്‌നേഹം നടിച്ചാണ് പ്രതികൾ പെൺകുട്ടിയെ തട്ടികൊണ്ടുപോയത്.നാലുദിവസം മുൻപാണ് പ്രതികൾ പെൺകുട്ടിയെ തട്ടികൊണ്ട് പോയത്. ഇക്കഴിഞ്ഞ 21ന് ഉച്ചയോടെ അരുമാനൂർ ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. വൈകുന്നേരത്തോടെ കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച പൂവാർ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തെളിവൊന്നും ലഭിച്ചില്ല.
തുടർന്ന് കുട്ടിയുടെ ഫോൺ നമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു. ഇതിലൂടെ സംഭവ ദിവസം കുട്ടിയെ നിരന്തരം വിളിച്ചത് തമിഴ്‌നാട്ടുകാരനെന്ന് കണ്ടെത്തി. ഇതോടെ അന്വേഷണം അങ്ങോട്ട് വ്യാപിപ്പിച്ചു. ഇതിനിടയിൽ തട്ടിക്കൊണ്ടുപോയവർ മൊബൈൽ ഓൺ ചെയ്ത് സുഹൃത്തിനെ വിളിച്ചു. ഇത് അന്വേഷണം കൂടുതൽ എളുപ്പമാക്കി.
ഫോൺ തമിഴ്‌നാട് രാമനാഥപുരത്താണെന്ന് ടവർ ലൊക്കേഷൻ വഴി മനസിലാക്കിയ പോലീസിലെ ഒരു സംഘം ഉടൻ തന്നെ അങ്ങോട്ട് തിരിച്ചു. പ്രതികളിലൊരാളായ പ്രദീപിന്റെ ബന്ധുവീട്ടിൽ രാമനാഥപുരം പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും പോലീസ് എത്തുന്നതിന് മുൻപ് കുട്ടിയുമായി സംഘം കടന്നു കളഞ്ഞു. ഇതിനിടെ മൊബൈൽ വീണ്ടും സ്വിച്ച് ഓഫാക്കിയത് അന്വേഷണത്തെ ബാധിച്ചു.
തുടർന്ന് രാമനാഥപുരം, മാർത്താണ്ഡം, രാമേശ്വരം, ധനുഷ്‌ക്കോടി, കുലശേഖരം എന്നിവിടങ്ങളിൽ അന്വേഷണം സംഘം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. 23ന് വൈകിട്ട് കുട്ടി പിതാവിനെ ഫോണിൽ വിളിച്ചതാണ് കേസിൽ വഴിത്തിരിവായത്. ടവർ ലൊക്കേഷൻ മനസിലാക്കിയ സിഐയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘം അങ്ങോട്ട് തിരിച്ചു. രാത്രിയോടെ പേച്ചിപ്പാറയിൽ എത്തിയ സംഘം തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെപ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തി. തെരച്ചിലിനൊടുവിൽ രാത്രി രണ്ടരയോടെ കുട്ടിയെയും തട്ടിക്കൊണ്ടു പോയവരെയും സാഹസികമായി പിടികൂടി. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു.
















Comments