നൃൂഡൽഹി:കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എ വൈ.4 ഇന്ത്യയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണ് രോഗം കണ്ടെത്തിയത്. ആറ് പേർക്ക് രോഗം സ്വീരികരിച്ചതായി ആരോഗ്യ അധികൃതർ വ്യക്തമാക്കി. രോഗം കണ്ടെത്തിയതിൽ രണ്ട് പേർ് സൈന്യക ഉദ്യോഗസ്ഥരാണ്. വൈറസ് കണ്ടത്തിയ ആറ് പേരും വാക്‌സിന് സ്വീകരിച്ചവരാണെന്നാണ് റിപ്പോർട്ട്. മഹാരാഷ്‌ട്രയിലും പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി.
ഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡീസീസ് കൺട്രോൾ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയ റിപ്പോർട്ടുകൾ വന്നത്. സെപ്തംബറിലായിരുന്നു ഇവരുടെ സാമ്പിളുകൾ ശേഖരിച്ച പരിശോധന നടത്തിയത്. എന്നാൽ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്തുന്നത് ആദ്യമായാണ്. രോഗം സ്വീരികരിച്ച ആറ് പേരും രണ്ട് ഡോസ് വാക്‌സിന് സ്വീകരിച്ചവരാണെന്ന് മധ്യപ്രദേശ് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ബിഎസ് സത്യ പറഞ്ഞു.
എന്നാൽ ഇവരുമായി സമ്പർക്കത്തിൽ എർപ്പെട്ടത് അമ്പതോളം പേരായിരുന്നു. ഇവരുടെ സാമ്പിൾ പരിശോധനയിൽ വൈറസ് ബാധ സ്വീരികരിച്ചിട്ടില്ലായെന്നും ആരോഗ്യ അധികൃതർ വ്യക്തമാക്കി. എ വൈ.4 വൈറസിന്റെ രോഗലക്ഷണങ്ങൾ എന്തോക്കെയാണെന്നുളള പഠന റിപ്പോർട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ലെന്നും ഇൻഡോർ മഹാത്മഗാന്ധി മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വിദ്ഗധ ഡോ.അനിത മുത്ത അറിയിച്ചു.
ഡെൽറ്റ വകഭേദത്തിന്റെ പുതിയ മ്യൂട്ടേഷനാണ് എ വൈ.4 വൈറസ്. നിലവിൽ ബ്രിട്ടൺ പോലുളള രാജ്യങ്ങളിലായിരുന്നു പുതിയ വകഭേദം കണ്ടെത്തിയത്. ജൂലൈ മുതൽ ആദ്യമായി രാജ്യങ്ങളിൽ വ്യാപിച്ച വൈറസ് ഇതുവരെ 15,000 പേർക്കാണ് പിടിപ്പെട്ടത്.
















Comments