ന്യൂഡൽഹി: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ഉന്നതതല യോഗത്തെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. വെർച്വൽ സംവിധാന ത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ സംബന്ധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പത്തുരാജ്യങ്ങൾ ചുക്കാൻ പിടിക്കുന്ന ആസിയാൻ യോഗം ഇന്നലെയാണ് ആരംഭിച്ചത്. 18-ാംമത് ആസിയാൻ ഉച്ചകോടിയാണ് നടക്കുന്നത്. 10 ഏഷ്യൻ രാജ്യങ്ങൾക്കൊപ്പം ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, എന്നിവർക്കൊപ്പം അമേരിക്കയും റഷ്യയും സമ്മേളനത്തിന്റെ ഭാഗമാണ്.
കൊറോണയുടെ ആഘാതം ഏറ്റുവാങ്ങിയ ചെറുരാജ്യങ്ങളടക്കം സാമ്പത്തിക-വാണിജ്യ മേഖലയിൽ തിരിച്ചുകയറാൻ നടത്തുന്ന ശ്രമങ്ങൾക്ക് ശക്തിപകരുന്നതാണ് ഇത്തവത്തെ യോഗം. ആരോഗ്യരംഗത്തും ഇന്ത്യൻ മഹാസമുദ്രം കേന്ദ്രീകരിച്ച് വാണിജ്യപാത സജീവമാക്കുന്നതിലും ഇന്ത്യ നൽകുന്ന പിന്തുണയാണ് ആസിയാൻ രാജ്യങ്ങളുടെ ആശ്വാസം. ഇന്ത്യയ്‌ക്ക് അമേരിക്കയടക്കം മറ്റ് ലോകരാജ്യങ്ങളുമായുള്ള പ്രതിരോധ വാണിജ്യ ആരോഗ്യമേഖലയിലെ ശക്തമായ ബന്ധം ഉപയോഗപ്പെടുത്തുക എന്നതും ആസിയാൻ രാജ്യങ്ങളുടെ ലക്ഷ്യമാണ്.
സൈനിക അട്ടിമറിമൂലം ലോകരാജ്യങ്ങളുടെ പിന്തുണയില്ലാത്ത മ്യാൻമർ ഭരണകൂടത്തിനെതിരെ ശക്തമായ നിലപാടാണ് ആസിയാൻ രാജ്യങ്ങളും എടുത്തിരിക്കുന്നത്.
















Comments