ശ്രീനഗർ : ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ജമാ അത്തെ ഇസ്ലാമിയുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. കശ്മീർ പോലീസിന്റെയും സിആർപിഎഫിന്റെയും പിന്തുണയോടെ 12 ഇടങ്ങളിലായി പരിശോധന പുരോഗമിക്കുകയാണ്.
ബുദ്ഗാം, ബന്ദിപോറ ഉൾപ്പെടെയുളള ജില്ലകളിലാണ് മിന്നൽ പരിശോധന. ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുൻ സർക്കാർ ജീവനക്കാരനായ മുഹമ്മദ് അക്രം ഉൾപ്പടെയുള്ളവരുടെ വീടുകളിലും പരിശോധനകൾ നടക്കുന്നുണ്ട്.
തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് രണ്ട് മാസം മുൻപും ജമ്മു കശ്മീരിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് നിരവധി പേരെ പിടികൂടുകയുമുണ്ടായി.
















Comments