ഇന്ത്യയുടെ സ്വത്തിനാൽ, നിർമ്മിക്കപ്പെട്ട ഇന്ത്യയുടെ അഭിമാനം...രാഷ്ട്രപതി ഭവൻ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യയുടെ സ്വത്തിനാൽ, നിർമ്മിക്കപ്പെട്ട ഇന്ത്യയുടെ അഭിമാനം…രാഷ്‌ട്രപതി ഭവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 07:41 am IST
FacebookTwitterWhatsAppTelegram

രാഷ്‌ട്രപതി ഭവൻ… പാർലമെൻറ് മന്ദിരത്തോടും, ഇന്ത്യാ ഗേറ്റിനോടും, കുത്തബ് മിനാറിനോടൊമൊപ്പം ഡൽഹിയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്ന്…, രാഷ്‌ട്രപതി ഭവൻ എന്നതിലധികം ഒരു കൊട്ടാരം എന്ന പേരുതന്നെയാണ് ഇതിനു കൂടുതലും യോജിക്കുക,. ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ തലയുയർത്തി നിൽക്കുന്ന ഈ കൊട്ടാരം ലോക രാഷ്‌ട്രത്തലവന്മാരുടെ വസതികളിൽ ഏറ്റവും വലുതും കൂടിയാണ്….,. മോണുമെന്റ്‌സ് ഓഫ് ഇന്ത്യയുടെ പുതിയ അധ്യായത്തിലൂടെ ,ഇന്ത്യൻ ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും, ബഹുവചനം ഉൾക്കൊള്ളുന്ന, പാരമ്പര്യങ്ങളുടെ പ്രതീകമായ, രാഷ്‌ട്രപതി ഭവനെക്കുറിച്ചറിയാം…..

നിർമ്മാണ കലയുടെ സർവ്വ സൗന്ദര്യവും പേറുന്ന, അവർണ്ണനീയമായ കലാ സൃഷ്ടിയാണ് ,രാഷ്‌ട്രപതി ഭവൻ. ഇന്ത്യയുടെ അഭിമാന സ്തംഭമായ കെട്ടിടങ്ങളിലൊന്നാണ് ,രാഷ്‌ട്രപതി ഭവൻ എന്നു വേണം പറയാൻ.ദേശീയ ശക്തിയുടെ പ്രതീകം. 330 ഏക്കർ വരുന്ന കോമ്പൗണ്ടിൽ 5 ഏക്കറിലായി രാഷ്‌ട്രപതി ഭവൻ വ്യാപിച്ചു കിടക്കുന്നു. രണ്ടു ലക്ഷം ചതുരശ്ര അടിയിലായി നാലു നിലകളിലായി ഉയർന്നിരിക്കുന്ന രാഷ്‌ട്രപതി ഭവന് 340 മുറികളും. 227 തൂണുകളും 37 അതിമനോഹരമായ ജലധാര യന്ത്രങ്ങളുമുണ്ട്…

ബ്രിട്ടീഷ് രാജാവായ ജോർജ്ജ് അഞ്ചാമൻ ബ്രിട്ടീഷ് ഇൻഡ്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റാൻ തീരുമാനിച്ചതാണ് രാഷ്‌ട്രപതി ഭവന്റെ നിർമാണത്തിന് കാരണമായത്. ഫോർട്ട് വില്യം ഗവർണർ ജനറൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ കൽക്കട്ടയിലെ ബെൽവെദെരെ ഹൗസിൽ താമസിച്ചിരുന്നു.വെല്ലസ്ലി പ്രഭു, ‘ഇന്ത്യ ഒരു കൊട്ടാരത്തിൽ നിന്ന് ഭരിക്കണം, ഒരു നാട്ടിൻപുറത്തെ വീട്ടിൽ നിന്നല്ല’ എന്ന് പറഞ്ഞു, 1799 നും 1803 നും ഇടയിൽ ഒരു വലിയ മാളിക നിർമ്മിക്കാൻ ഉത്തരവിട്ടു,

നാലുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുന്ന തരത്തിലുള്ള പ്ലാൻ ആയിരുന്നുവെങ്കിലും ഒന്നാം ലോകമഹായുദ്ധം കാരണം 19 വർഷമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. 29,000 ത്തോളം തൊഴിലാളികളുടെ 19 വർഷത്തെ കഠിന പ്രയത്നത്തിന്റ ഫലമാണ് ഡൽഹിയിൽ തലയെടുപ്പോടെ നിൽക്കുന്ന രാഷ്‌ട്രപതി ഭവൻ. 1950 വരെ വൈസ്രോയിയുടെ കൊട്ടാരമായിരുന്നു ഇത്. അതുകൊണ്ടുതന്നെ വൈസ്രോയി ഭവനം എന്നൊരു പേരും ഇതിനുണ്ടായിരുന്നു.സർ എഡ്വിൻ ലാൻഡ്സീർ ലുട്ടെൻസ് ആണ് രാഷ്‌ട്രപതി ഭവന്റെ ശില്പി എന്നറിയപ്പെടുന്നത് .

രണ്ട് വ്യത്യസ്ഥ നിറത്തിലുള്ള പാറക്കല്ലുകൾ ഉപയോഗിച്ചാണ് രാഷ്‌ട്രപതി ഭവന്റെ നിർമാണം.യൂറോപ്യൻ വാസ്തു വിദ്യയും ഇന്ത്യൻ വാസ്തു വിദ്യയും ഒന്നു ചേരുന്ന നിർമിതയാണിത്. എച്ച് ആകൃതിയിലാണ് ഇതിന്റ നിർമാണം.രാഷ്‌ട്രപതി ഭവന്റെ മേൽമകുടം സാഞ്ചിയിലെ സ്തൂപത്തിന്റെ മാതൃക കടമെടുത്താണ് നിർമിച്ചിരിക്കുന്നത്.നീളൻ തൂണുകൾ നൽകുന്ന ആഢ്യത്വം രാഷ്‌ട്രപതി ഭവന്റെ എടുത്തു പറയേണ്ട പ്രധാന സവിശേഷതകളിലൊന്നാണ്…ഡൽഹിയിലെ അതി ശൈത്യത്തെയും ചൂടിനെയും പ്രതിരോധിക്കുന്ന രീതിയിലാണ് രാഷ്‌ട്രപതി ഭവൻ ല്യൂട്ടൻസ് രൂപകൽപ്പന ചെയ്തത്

രാഷ്‌ട്രപതി ഭവനിൽ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന നിരവധി ഹാളുകൾ ഉണ്ട്. ദർബാർ ഹാൾ, അശോക ഹാൾ എന്നിവയാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. രാഷ്‌ട്രപതി ഭവന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമെന്നു തന്നെ ദർബാർ ഹാളിനെ വിശേഷിപ്പിക്കാം. വളരെ വിശേഷപ്പെട്ട മാർബിൾ ഉപയോഗിച്ചാണ് ദർബാർ ഹാൾ മനോഹരമാക്കിയിരിക്കുന്നത്. ഒരുകാലത്ത് സിംഹാസനമുറി അഥവാ ത്രോൺ റൂം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.മൂന്നാം നൂറ്റണ്ടിലേതെന്ന് കരുതപ്പെടുന്ന ബുദ്ധപ്രതിമയാണ് ദർബാർ ഹാളിന്റെ ഇന്റീരിയറിനെ രാജകീയമാക്കുന്ന പ്രധാന ഘടകം. സ്ഥാനാരോഹണ ചടങ്ങുകൾ, ദേശീയ അന്തർദേശീയ ചടങ്ങുകൾ എന്നിവയാണ് ഇവിടെ നടത്തപ്പെടുന്നത്.

ഈ ഹാളിനോട് ചേർന്നാണ് ലൈബ്രറി സജ്ജമാക്കിയിരിക്കുന്നത്. ദർബാർ ഹാളിന്റെ പുത്രി എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.19 ാം നൂറ്റാണ്ട് മുതൽക്കുള്ള വിലമതിക്കാനാവാത്ത ഭാരതീയ, പാശ്ചാത്യ പ്രസിദ്ധീകരണങ്ങൾ , രണ്ടായിരത്തോളം വിലയേറിയ പുസ്തകങ്ങൾ, ഇവയെല്ലാം ഭാവി തലമുറയ്‌ക്കായി ഡിജിറ്റലൈസ് ചെയ്തു സൂക്ഷിച്ചിരിക്കുന്നു. 30,000 ത്തോളം പുസ്തകങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നു. ഇതിൽ 12,000 പുസ്തകങ്ങൾ സ്‌കാൻ ചെയ്ത് വെച്ചിരിക്കുന്നു.ഒപ്പം 5000 പുസ്തകങ്ങൾ ഓൺലൈൻ പുസ്തകശാലയിൽ അപ്ലോഡ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. രണ്ടര കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഇടനാഴികൾ രാഷ്‌ട്രപതി ഭവനെ സമാനതകളില്ലാത്ത നിർമ്മാണ വിസ്മയം ആക്കി തീർക്കുന്നു.

രാജ്യത്തിന്റെ നൃത്തശാല എന്നു വിശേഷിപ്പിക്കുമാറ് അത്യാകർഷക രീതിയിൽ പണി കഴിപ്പിച്ചിരിക്കുന്ന അശോക ഹാൾ ആണ് രാഷ്‌ട്രപതി ഭവനിലെ മറ്റൊരു പ്രധാന ഭാഗം. സ്വർണ വർണങ്ങളിലുള്ള മ്യൂറൽ പെയിന്റിങ്ങുകൾ നൽകുന്ന മനോഹാരിതയാണ് അശോകഹാളിന്റെ പ്രധാന പ്രത്യേകത. ഹാളിന്റെ മുക്കിനും മൂലയിലും മ്യൂറൽ ഛായങ്ങൾ കൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു. വിശേഷപ്പെട്ട അലങ്കാര വിളക്കുകളും കാശ്മീർ പരവതാനികളും അശോക ഹാളിന് രാജകീയ പ്രൗഢി നൽകുന്നു.വിദേശ രാജ്യങ്ങളിലെ ഭരണകർത്താക്കളെ സന്ദർശിക്കുന്നതിനും ഔപചാരിക ആചാരങ്ങൾക്കും മറ്റുമാണ് ഇവിടം ഉപയോഗിക്കുന്നത്.

മുഗുൾ ഗാർഡൻ ആണ് രാഷ്‌ട്രപതി ഭവനിലെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത.190 ഏക്കറോളം പരന്നുകിടക്കുന്ന ഇതിനെ നഗരത്തിന് നടുവിലുള്ള ചെറിയ വനം എന്ന് വിശേഷിപ്പിക്കുന്നതിൽ അതിശയപ്പെടാനില്ല. ബ്രിട്ടീഷ് പൂന്തോട്ടങ്ങളുടെ ശൈലിയിൽ മുഗൾ ഗാർഡൻ ഒരുക്കിയിരിക്കുന്നത് രാഷ്‌ട്രപതി ഭവന്റെയും ന്യൂ ഡെൽഹിയുടെയും ഒക്കെ ശില്പിയായ എഡ്വിൻ ലാൻഡ്സീർ ലുട്ടെൻസ് ആണ്. സ്പിരിച്വുൽ ഗാർഡൻ, കാക്ടസ് കോർണർ , ഹെർബൽ ഗാർഡൻ , ബോൺസായി ഗാർഡൻ, മ്യൂസിക്കൽ ഗാർഡൻ തുടങ്ങിയവ ഇവിടെയുണ്.ബോൺസായ് മരങ്ങളും ട്യൂലിപ് പൂക്കളും വ്യത്യസ്തങ്ങളായ റോസാപ്പൂക്കളും ഒക്കെ ചേരുന്ന അതിമനോഹരമായ കാഴ്ചയാണ്.അപൂർവ്വങ്ങളായ ഒട്ടേറെ പുഷ്പങ്ങളും ഇവിടെ കാണാം. ഗ്രീൻ റോസ്, ഓക്ലഹോമ, ബോൺ ന്യൂട്ട്, ബ്ലൂ മൂൺ, ലേഡി എക്സ് തുടങ്ങിയവയാണ് ഇവിടെയുള്ള അപൂർവ്വ പുഷ്പങ്ങൾ. ആകെ 159 തരം റോസാ പുഷ്പങ്ങൾ, ബോഗൺ വില്ലകൾ, സീസണൽ ചെടികൾ തുടങ്ങിയവ ഇവിടെയുണ്ട്.പ്രശസ്ത വ്യക്തികളുടെ പേരിട്ടു വിളിക്കുന്ന ചെടികളും ഇവിടെ ഉണ്ട്.

ഒരുകാലത്ത് കൊളോണിയൽ വാഴ്ചയുടെയും സ്വാതന്ത്ര്യരാഹിത്യത്തിന്റെയും സമഗ്രാധിപത്യത്തിന്റേയും ബിംബമായിരുന്നു രാഷ്‌ട്രപതി ഭവൻ. എന്നാൽ സ്വാതന്ത്ര്യാനന്തരം ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യത്തിന് തിലകക്കുറിയായി ഇന്ദ്രപ്രസ്ഥത്തിൽ തലയുയർത്തി നിൽക്കുകയാണ് ഇന്ത്യയുടെ സ്വത്തിനാൽ, നിർമ്മിക്കപ്പെട്ട ഇന്ത്യയുടെ അഭിമാനം. വെബ് ഡെസ്‌ക് ജനം ടിവി.കോം

Tags: RASHTRAPATHIMonuments of India
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies