കൊച്ചി: പുതിയ ഡോമിനാർ 400 അപ്‌ഗ്രേഡ് പുറത്തിറക്കി ബജാജ് ഓട്ടോ. ശക്തമായ ടൂറിംഗ് ആക്‌സസറികൾ ഇഷ്ടപ്പെടുന്ന റൈഡർമാർക്ക് അനുയോജ്യമായ ഫാക്ടറി-ഫിറ്റഡ് ടൂറിംഗ് ആക്സസറികളാണ് പുതിയ ഡോമിനാറിന്റെ പ്രത്യേകത. കേരളത്തിലെ ഉപഭോക്താക്കൾക്കായി ബജാജ് 1,99,991 രൂപയുടെ പ്രത്യേക ഇൻഡ്രൊഡക്ടറി പ്രൈസ് ഓഫറും നൽകുന്നു.
കാറ്റിൽ നിന്ന് മികച്ച സംരക്ഷണം നൽകുന്നതിനായി കട്ടിംഗ് എഡ്ജ് സിഎഫ്ഡി സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ടോൾ വിസർ, ലഗേജുകൾക്കുള്ള ഫംഗ്ഷണൽ കാരിയർ, പിൻസീറ്റ് യാത്രക്കാരന് പരമാവധി കംഫർട്ട്് ഉറപ്പാക്കാൻ ബാക്ക് സ്റ്റോപ്പർ, ഇന്റഗ്രേറ്റഡ് മെറ്റൽ സ്‌കിഡ് പ്ലേറ്റ് ഉള്ള സ്‌റ്റൈലിഷ് എഞ്ചിൻ ബാഷ് പ്ലേറ്റ്, നാവിഗേഷൻ സ്റ്റേ, യുഎസ്ബി ചാർജിംഗ് പോർട്ട്, ട്വിൻ ബാരൽ എക്സ്ഹോസ്റ്റ് എന്നിവയാണ് പുതിയ ഡോമിനാർ 400ന്റെ പ്രത്യേകതകൾ.
അറോറ ഗ്രീൻ, ചാർക്കോൾ ബ്ളാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഡോമിനാർ ലഭ്യമാകുക. സാഡിൽ സ്റ്റേ ഒഴികെയുള്ള എല്ലാ ആക്സസറികളും ഡോമിനാർ 400ൽ സ്റ്റാൻഡേർഡായി ലഭിക്കും. 40 പിഎസ് പവറും 35 എൻഎം ടോർക്കും നൽകുന്ന ലിക്വിഡ് കൂൾഡ് 373.3 സിസി ഡിഒഎച്ച്‌സി എഫ് ഐ എഞ്ചിനാണ് ഡോമിനാർ 400ന് നൽകിയിരിക്കുന്നത്.
‘ വാഹന വിപണിയിൽ മുൻപന്തിയിലുള്ള കേരളത്തിൽ ഇതിനോടകം തന്നെ ഡോമിനാർ 400ന് വൻ ജനശ്രദ്ധയാർജിക്കാൻ സാധിച്ചു. നഗര സവാരികൾക്കും ദീർഘദൂര വിനോദസഞ്ചാരങ്ങൾക്കും ഒരുപോലെ തിരഞ്ഞെടുക്കാൻ കഴിയുന്ന വണ്ടിയായി ഇത് മാറി. ഇവയോടൊപ്പം റൈഡറുടെ സുരക്ഷയുടെ കാര്യത്തിലും ഡോമിനാർ മികച്ചു തന്നെ നിൽകുന്നു’ ബജാജ് ഓട്ടോ ലിമിറ്റഡ് മാർക്കറ്റിംഗ് മേധാവി നാരായൺ സുന്ദരരാമൻ പറഞ്ഞു.
















Comments