മുംബൈ : ലഹരിക്കേസിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ചതിനെതിരെ വിമർശനം . ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിന് പുറത്താണ് ഷാരൂഖിന്റെ ആരാധകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചത് .
മന്നത്തിന് പുറത്ത് ‘വെൽകം ഹോം പ്രിൻസ് ആര്യൻ’ എന്ന് എഴുതിയ ബാനറും വച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ആളുകളുടെ കടുത്ത പരിഹാസമാണ് ഈ ബാനറിന് ലഭിച്ചത്.
ദീപാവലി സമയത്ത് പടക്കങ്ങൾ നിരോധിക്കുന്ന അധികൃതർ എന്തുകൊണ്ടാണ് മന്നത്തിന് പുറത്ത് പടക്കം പൊട്ടിച്ചത് കാണാത്തതെന്നും സോഷ്യൽമീഡിയ ചോദിക്കുന്നു . ദീപാവലി സമയത്ത് ആര്യൻ ഖാനെ വിട്ടയച്ചാൽ നന്നായിരുന്നു, എങ്കിൽ ഹിന്ദുക്കൾക്കും പടക്കം പൊട്ടിക്കാൻ കഴിയുമായിരുന്നു എന്നും ചിലർ പറയുന്നു.
മൂന്നാഴ്ചയ്‌ക്കു ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം നല്‍കിയത്. ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നാളെ പുറപ്പെടുവിക്കും. ഒക്ടോബര്‍ 3മുതല്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുകയായണ് ആര്യന്‍ ഖാന്‍. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഢംബരക്കപ്പലില്‍ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയ കേസില്‍ പറയുന്നത്.നേരത്തെ രണ്ട് തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.
















Comments