ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതരിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,348 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 3.42 കോടി കവിഞ്ഞു. 805 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 4,56,386 പേരാണ് ഇന്ത്യയിൽ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12,84,552 സാമ്പിളുകൾ പരിശോധിച്ചു. 13,198 പേർ കൂടി രോഗത്തിൽ നിന്നും മുക്തി നേടി. ഇതോടെ രോഗമുക്തി നിരക്ക് 98.19 ശതമാനമായി. 1,61,334 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 244 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
അതേസമയം കേരളത്തിലെ രോഗികളുടെ എണ്ണം രാജ്യത്ത് ആശങ്കയായി തുടരുകയാണ്. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന രോഗികളിൽ പകുതിയും കേരളത്തിൽ നിന്നുള്ളവരാണ്. അതേസമയം പ്രതിരോധ കൊറോണ വാക്‌സിൽ ഡോസുകളുടെ വിതരണം രാജ്യത്ത് 104.82 കോടി കടന്നിട്ടുണ്ട്.
















Comments