ന്യൂഡൽഹി: മൂന്ന് ലോകസഭ സീറ്റുകളിലേക്കും 30 നിയമസഭാ സീറ്റുകളിലേക്കും ഉളള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. ദാദ്ര-നാഗർ ഹവേല്ലി,ഹിമാചൽ പ്രദേശിലെ മന്തി,മധ്യപ്രദേശിലെ കാണ്ഡവ എന്നിവടങ്ങളിലാണ് ലോകസഭാ സീറ്റുകളിലേക്കുളള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 2ന് നടക്കും.
പശ്ചിമ ബംഗ്ലാൾ, ഹരിയാന, അസം, ഹിമാചൽ പ്രദേശ്,മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, കർണാടക, രാജസ്ഥാൻ, തെലങ്കാന, മേഘാലയ, മിസോറാം, നാഗാലാന്റ് എന്നിവടങ്ങളിലെ 30 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുളള പോരാട്ടമാണ് നടക്കുന്നത്. മദ്ധ്യപ്രദേശിലെ പൃഥ്വിപൂർ, റെയ്ഗാവ്, ജൊബത് സീറ്റുകളിലും രാജസ്ഥാനിലെ ധരിയാവാദ് വല്ലഭനഗർ നിയമസഭാ സീറ്റുകളിലുമാണ് മത്സരം നടക്കുന്നത്.
പശ്ചിമബംഗാളിലെ നാല് സീറ്റുകളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടം. ദിൻഹാത, ശാന്തിപൂർ, കർദഹ, ഗോസബ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് ആറ് മണി വരെയാണ് പോളിംഗ് സമയം.
















Comments