പാലക്കാട്: നെല്ലിന് സംഭരണവില കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. കിലോയ്‌ക്ക് 28 രൂപ 72 പൈസ ഉണ്ടായിരുന്ന സംഭരണവില 28 രൂപയായിട്ടാണ് കുറച്ചത്. നാമമാത്രമായ കുറവാണെങ്കിലും നെല്ലിന്റ അളവ് കൂടുന്തോറും കർഷകർക്ക് ഇത് നഷ്ടമുണ്ടാക്കും.
സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണാടി പഞ്ചായത്തിൽ ബിജെപി കർഷകമോർച്ച പ്രവർത്തകർ കൃഷി മന്ത്രിയുടെ കോലം കത്തിച്ചു. ബിഡിജെഎസ് പ്രവർത്തകർ പാലക്കാട് സപ്ലൈ ഓഫീസറെ ഉപരോധിക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ നടപടി പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരലാണെന്ന് ബിഡിജെഎസ് ആരോപിച്ചു.
ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ.അനുരാഗിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അര മണിക്കൂറിലേറെ നേരം ഓഫീസറെ ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബിജെപി കണ്ണാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനിൽ മടപ്പള്ളത്ത് മുതിർന്ന കർഷകരായ ശിവദാസ് കെ, സോമസുന്ദരൻ കെ ആർ, തുടങ്ങിയവർ പങ്കെടുത്തു.
















Comments