തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഇനി എടിഎം കാർഡിന്റെ രൂപത്തിൽ ലഭിക്കും. പിവിസി-പ്ലാസ്റ്റിക്ക് കാർഡ് ആക്കാൻ സർക്കാർ അനുമതി നൽകി. ആവശ്യപ്പെടുന്നവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സിറ്റിസൺ കേന്ദ്രങ്ങൾ വഴിയോ കാർഡ് ലഭിക്കും. 65 രൂപയാണ് അപേക്ഷാ ഫീസ്.
പുസ്തക രൂപത്തിലുളഅള റേഷൻ കാർഡുകൾ എടിഎം കാർഡിന്റെ വലിപ്പത്തിലുള്ള കാർഡ് രൂപത്തിലാക്കി നൽകാൻ പൊതുവിതരണ ഡയറക്ടർ സർക്കാരിന് ശുപാർശ നൽകിയിരുന്നു. ഒക്ടോബർ നാലിനാണ് ഇക്കാര്യം ആശ്യപ്പെട്ട് കത്ത് നൽകിയത്. കാർഡിന്റെ മാതൃകയും പൊതുവിതരണ വകുപ്പ് തയ്യാറാക്കി നൽകിയിട്ടുണ്ട്.
പൊതുവിതരണ വകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിക്കുകയും സോഫ്റ്റ്‌വെയറിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്താൻ ഡയറക്ടർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കുന്നവരിൽ നിന്ന് ഫീസായി 25 രൂപയും പ്രിന്റിംഗ് ചാർജായി 40 രൂപയും ഈടാക്കാം. സർക്കാരിലേക്ക് പ്രത്യേക ഫീസ് അടക്കേണ്ട ആവശ്യമില്ല.
















Comments