ചെന്നൈ: നീറ്റ് പരീക്ഷയുടെ പേരിൽ തമിഴ്‌നാട്ടിൽ വീണ്ടും വിദ്യാർത്ഥി ജീവനൊടുക്കി. മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെയാണ് സംഗരായപുരത്ത് കെ കീർത്തിവാസൻ എന്ന ഇരുപതുകാരൻ ജീവനൊടുക്കിയത്.
കഴിഞ്ഞ രണ്ട് തവണ കീർത്തിവാസൻ നീറ്റ് പരീക്ഷ എഴുതിയിരുന്നു. എന്നാൽ ഇതുവരെ പരീക്ഷയിൽ വിജയിച്ചില്ല. ഇത്തവണ സെപ്റ്റംബറിൽ നടന്ന പരീക്ഷ വീണ്ടും എഴുതി ഫലം പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഇരുപതുകാരൻ ആത്മഹത്യ ചെയ്തത്.
നീറ്റ് പരീക്ഷയുടെ ഉത്തര സൂചിക പുറത്തുവിട്ടതിന് പിന്നാലെ കീർത്തിവാസൻ അസ്വസ്ഥനായിരുന്നു എന്നാണ് കുടുംബക്കാർ പറയുന്നത്. ഈ വർഷവും മെഡിക്കൽ പ്രവേശനം ലഭിക്കില്ലെന്ന ആശങ്ക കീർത്തിവാസനെ അലട്ടിയിരുന്നു. മാനസികമായി തളർന്നതോടെ കഴിഞ്ഞ ദിവസം രാത്രി കീടനാശിനി കഴിച്ച നിലയിൽ കീർത്തിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ ഇതിനു മുൻപും വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്.















Comments