ന്യൂഡൽഹി : വീർ സവർക്കറുടേയും മുൻ കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെയും പേരിൽ കോളേജുകൾ ആരംഭിക്കാനൊരുങ്ങി ഡൽഹി സർവ്വകലാശാല. കോളേജുകളുടെ പേര് തീരുമാനിക്കുന്നതിനായി നടത്തിയ എക്‌സിക്യൂട്ടീവ് കൗൺസിൽ മീറ്റിംഗിൽ സർവ്വകലാശാല വൈസ് ചാൻസലർ യോഗേഷ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് മറ്റ് ഉദ്യോഗസ്ഥർ അത് അംഗീകരിക്കുകയും ചെയ്തു.
കഴിഞ്ഞ 25 വർഷമായി ഡൽഹി സർവ്വകലാശാല പുതിയ രണ്ട് കോളജുകൾ ആരംഭിക്കാൻ ശ്രമിക്കുന്നു. എന്നാൽ വിവിധ പ്രശ്‌നങ്ങൾ കാരണം അത് നീണ്ടു പോയി. നിലവിൽ നജാഫ്ഗഡിലും ഫത്തേപൂർ ബേരിയിലും കോളേജുകൾ ആരംഭിക്കുന്നതിനായി സ്ഥലം അനുവദിച്ച് നൽകിയിട്ടുണ്ട്.
ഓഗസ്റ്റിൽ നടന്ന അക്കാദമിക് കൗൺസിൽ യോഗത്തിലും കോളേജുകൾക്ക് പേര് നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു. തുടർന്ന് നിരവധിപേരുകൾ നിർദ്ദേശിക്കുകയും ചെയ്തു. വീർ സവർക്കർ, സുഷമ സ്വരാജ്, സർദാർ വല്ലഭഭായ് പട്ടേൽ, അടൽ ബിഹാരി വാജ്പേയി, അരുൺ ജെയ്റ്റ്ലി, ചൗധരി ബ്രഹ്മപ്രകാശ്, ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് നിർദ്ദേശിച്ചത്. തുടർന്ന് വെളളിയാഴ്ചയാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിച്ചത്.
















Comments