ദുബായ്: മുൻനിര മുതൽ ബാറ്റിംഗിന്റെ ബാലപാഠം പോലും മറന്നപ്പോൾ ട്വന്റി -20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ടീം ഇന്ത്യയ്‌ക്ക് വീണ്ടും തോൽവി. ഇന്ത്യ ഉയർത്തിയ 111 റൺസിന്റെ വിജയലക്ഷ്യം അനായാസം മറികടന്ന് കിവീസ് എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. 14.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് തകർപ്പൻ ജയം സ്വന്തമാക്കിയത്.
തുടക്കം മുതൽ തന്നെ ഇന്ത്യ വീഴ്ചയുടെ വക്കിലായിരുന്നു. 11 റൺസ് മാത്രമാണ് ഇഷാൻ-രാഹുൽ ഓപ്പണിംഗ് കൂട്ടുകെട്ടിൽ നേടിയത്. ആറാം ഓവറിൽ വേറും 18 റൺസ് എടുത്ത് രാഹുൽ മടങ്ങിയപ്പോൾ എട്ടാം ഓവറിൽ 14 പന്തിൽ നിന്നും 14 റൺസ് എടുത്ത് ഹിറ്റ്മാൻ രോഹിത്തും മടങ്ങി. നായകൻ കോഹ്ലി 17 പന്തിൽ നിന്നും തുച്ഛമായ 9 റൺസ് മാത്രമാണ് നേടിയത്. ഇന്ത്യൻ നിരയിൽ 20 റൺസ് കടക്കാൻ കഴിഞ്ഞതും ഹർദിക് പാണ്ഡ്യയ്‌ക്കും രവീന്ദ്ര ജഡേജയ്‌ക്കും മാത്രമാണ്.
ടോസ് നേടിയ കിവീസ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ ബാറ്റിംഗിന് ശേഷം മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിലിനെ നാലാം ഓവറിൽ ബുമ്ര പുറത്താക്കി. 10 ഓവറായപ്പോൾ കിവീസ് 83 റൺസ് നേടിക്കഴിഞ്ഞിരുന്നു. പിന്നീട് ക്രീസിലുണ്ടായിരുന്ന വില്യംസണും കോൺവേയും ചേർന്ന് ന്യൂസിലൻഡ് ടീമിനെ 111 എന്ന ലക്ഷ്യത്തിലേയ്‌ക്ക് എത്തിക്കുകയായിരുന്നു.
















Comments