തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ ലോകമെമ്പാടുമുള്ള കേരളീയർക്ക് ആശംസകളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഗവർണർ ആശംസകൾ നേർന്നത്.
‘ലോകമെമ്പാടുമുള്ള എല്ലാ കേരളീയർക്കും എന്റെ ഹാർദ്ദമായ കേരളപ്പിറവി ആശംസകൾ. നമ്മുടെ പ്രിയ സംസ്ഥാനത്തിന്റെ വികസനത്തിനും സമഗ്ര പുരോഗതിയ്‌ക്കും വേണ്ടി നമുക്ക് ഐക്യത്തോടെ, സാഹോദര്യത്തോടെ മുന്നേറാം’ വീഡിയോ സന്ദേശത്തിൽ ഗവർണർ പറഞ്ഞു.
Hon'ble Governor Shri Arif Mohammed Khan conveyed best wishes ,(in Malayalam) to Keralites all over the world on the occasion of #KeralaPiravi :PRO, Kerala Raj Bhavan pic.twitter.com/0S49p2EtuP
— Kerala Governor (@KeralaGovernor) October 31, 2021
വികസിത സുന്ദര നവകേരളം അതാവട്ടെ നമ്മുടെ ലക്ഷ്യം. ഒപ്പം മാതൃഭാഷയായ മലയാളത്തിന്റെ വ്യാപനത്തിനും പ്രാധാന്യം നൽകാം. എല്ലാവർക്കും ഒരിക്കൽ കൂടി കേരളപ്പിറവി ആശംസകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിലാണ് ഗവർണർ ആശംസകൾ നേർന്നത്.
















Comments