കൊച്ചി: മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. ഇരുവരും സഞ്ചരിച്ചിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത്.
എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു സമീപമാണ് അപകടമുണ്ടായത്. ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി വാഹനം മറിയുകയായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിയാണ് 2019ലെ മിസ് കേരളയായ അൻസി കബീർ. റണ്ണറപ്പായ അഞ്ജന തൃശ്ശൂർ സ്വദേശിയാണ്.
നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അൻസിയും അഞ്ജനയും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചെന്നാണ് പോലീസ് പറയുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
















Comments