എഡിൻബർഗ് : 26ാമത് കോപ്പ് കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഗ്ലാസ്‌കോവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിരേറ്റ് ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം. മോദി ഹെ ഭാരത് കാ ഗെഹ്ന ( മോദി ഭാരതത്തിന്റെ രത്‌നം) എന്ന ഗാനം ആലപിച്ചാണ് പ്രധാനമന്ത്രിയ്‌ക്ക് ഇന്ത്യൻ ജനത ഊഷ്മള വരവേൽപ്പ് നൽകിയത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പുലർച്ചെയോടെയായിരുന്നു പ്രത്യേക വിമാനത്തിൽ പ്രധാനമന്ത്രി ഗ്ലാസ്‌കോവിൽ എത്തിയത്.
താമസ സൗകര്യം ഏർപ്പെടുത്തിയിരുന്ന ഹോട്ടലിൽ എത്തിയാണ് ഇന്ത്യക്കാർ പ്രധാനമന്ത്രിയെ കണ്ടത്. പാട്ടുപാടിയും നൃത്തം ചവിട്ടിയും സ്വാഗതം ആശംസിച്ച ഇന്ത്യക്കാരെ മോദി അഭിവാദനം ചെയ്തു. ഇന്ത്യൻ പതാകയും കയ്യിലേന്തിയാണ് അദ്ദേഹത്തെ ഇന്ത്യൻ ജനത സ്വീകരിച്ചത്. സ്വാഗത സംഘത്തോടൊപ്പം എത്തിയ കുട്ടിയുമായി അദ്ദേഹം സംസാരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് . പ്രധാനമന്ത്രിയുമായി സംവദിച്ച ശേഷമാണ് ഇന്ത്യൻ സമൂഹം മടങ്ങിയത്.
ജി ട്വന്റി ഉച്ചകോടിയ്‌ക്ക് ശേഷം ഇറ്റലിയിൽ നിന്നാണ് അദ്ദേഹം ഗ്ലാസ്‌കോവിൽ എത്തിയത്. കോപ്പ് ഉച്ചകോടിയ്‌ക്ക് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ പരസ്പരം അംഗീകരിക്കുന്നതുൾപ്പെടെ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
#WATCH | Glasgow, UK | Indian community sings 'Modi Hai Bharat Ka Gehna' during interaction with Prime Minister Narendra Modi after his arrival at the hotel. pic.twitter.com/Hq2y7bSWEd
— ANI (@ANI) October 31, 2021
Comments