റാഞ്ചി: പട്ടിയുടെ കടിയേറ്റതിനെ തുടർന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചയാൾക്ക് നൽകിയത് കൊറോണ വാക്‌സിൻ. ജാർഖണ്ഡിലെ പലമു ജില്ലയിലാണ് ആന്റി റാബീസ് കുത്തിവെയ്പ്പിന് പകരം കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നൽകിയത്.
പട്ടികടിച്ചതിനെ തുടർന്ന് രാജു സിംഗ് എന്നയാളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ആന്റി റാബീസ് കുത്തിവെയ്പ്പ് നൽകണം എന്ന് ഇയാൾ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യ പ്രവർത്തകർ ഇയാൾക്ക് കൊറോണ വാക്‌സിനാണ് നൽകിയത്. രാജു സിംഗ് കൊറോണ പ്രതിരോധ കുത്തിവെയ്പ്പിന്റെ രണ്ട് ഡോസുകളും ഇതിനു മുൻപ് എടുത്തിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകരുടെ തികഞ്ഞ അശ്രദ്ധയാണ് ഈ വീഴ്ചയ്‌ക്ക് കാരണം. കുത്തിവെയ്പ്പ് നൽകിയ ആരോഗ്യ പ്രവർത്തകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിനു ശേഷം രാജു സിംഗിനെ നിരീക്ഷിച്ചു വരികയാണെന്നും ചീഫ് മെഡിക്കൽ ഓഫീസറും സിവിൽ സർജനുമായ അനിൽ കുമാർ പറഞ്ഞു.
Comments