കൊല്ലം : കൊല്ലത്ത് ഷോക്കേറ്റ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. വൈദ്യുതി ബോർഡിന്റെ വിതരണ വിഭാഗം ഡയറക്ടർ അന്വേഷണം നടത്തണമെന്നാണ് ഉത്തരവ്.പത്ത് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ആർവൈഎഫ് കൊല്ലം ജില്ലാ സെക്രട്ടറി സുഭാഷ് കല്ലട സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
കഴിഞ്ഞ ദിവസം ആണ് കൊട്ടാരക്കര നെടുമൺകാവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഷോക്കറ്റ് മരിച്ചത്. പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കറ്റാണ് കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിലെ നാലാംവർഷ വിദ്യാർത്ഥികൾ മരിച്ചത്.
കാഞ്ഞങ്ങാട് പള്ളിക്കര പാക്കംകൂട്ടക്കനിയിലെ അർജുൻ (21), കണ്ണൂർ തില്ലങ്കേരി ബൈത്തുൽ നൂറിൽ കെ.പി മുഹമ്മദ് റിസാൻ ( 21 ) എന്നിവരാണ് മരിച്ചത്.















Comments