മുംബൈ : ലഹരിക്കേസിൽപ്പെട്ട് ജയിലിലായിരുന്ന ആര്യൻ ഖാൻ പുറത്തിറങ്ങിയതോടെ അതീവ സന്തോഷത്തിലാണ് ഷാരൂഖ് ഖാനും കുടുംബവും . മകൻ മടങ്ങി വന്നതോടെ ദീപാവലിക്ക് മുൻപ് തന്നെ ദീപങ്ങളാൽ അലങ്കരിച്ചു കഴിഞ്ഞു ഷാരൂഖിന്റെ വസതിയായ മന്നത്ത് . അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .
ആര്യൻ ഖാൻ ജയിലിലായതിന് ശേഷം മന്നത്തിൽ മധുരം വിളമ്പാൻ പോലും അമ്മ ഗൗരി ഖാൻ അനുവദിച്ചിരുന്നില്ല . ആര്യന്റെ മടങ്ങി വരവ് കുടുംബം ഏറെ ആഘോഷമാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ . ന്യൂയോർക്കിൽ ഫിലിം മേക്കിംഗ് പഠിക്കുന്ന ആര്യന്റെ സഹോദരി സുഹാനയും സഹോദരന്റെ തിരിച്ചുവരവ് സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചു.
ആര്യന്റെ അറസ്റ്റിന് ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേളയെടുത്ത സുഹാന ഞായറാഴ്ച പാർട്ടിയിൽ പങ്കെടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു .
ആഡംബരക്കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസം രണ്ടിന് കസ്റ്റഡിയിലായ ആര്യനെ പിറ്റേന്നാണ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. എട്ടാം തീയതി മുതല്‍ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു . ശനിയാഴ്‌ച്ചയാണ് ആര്യൻ പുറത്തിറങ്ങിയത് .
















Comments