ദുബായ് :ടി-20 ലോകകപ്പ് 2021 ലെ കന്നി സെഞ്ചുറി പിറന്നു. ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറാണ് സെഞ്ചുറി നേടിയത്. 67 പന്തിൽ 6 വീതം സിക്‌സും ബൗണ്ടറികളും നേടിയാണ് ബട്‌ലർ അന്താരാഷ്‌ട്ര ടി20യിൽ തന്റെ ആദ്യ സെഞ്ച്വറി പൂർത്തിയാക്കിയത്.
മധ്യ ഓവറുകളിൽ കരുതലോടെ പിടിച്ചുനിന്ന ബട്‌ലർ -മോർഗൻ സഖ്യം നിലയുറപ്പിച്ചതിനു ശേഷം സ്‌കോറിങ് വേഗത്തിലാക്കി. ഡെത്ത് ഓവറുകളിൽ തകർത്തടിച്ച ബട്ലർ ഇന്നിങ്‌സിന്റെ അവസാന പന്തിൽ ചമീരയെ സിക്‌സറടിച്ചാണ് കന്നി രാജ്യാന്തര ട്വന്റി20 സെഞ്ചുറിയിലെത്തിയത്.മികവുറ്റ സെഞ്ചുറിയോടെ ജോസ് ബട്ലറും (101*) ക്യാപ്റ്റൻ ഓയിൻ മോർഗനും ഇംഗ്ലണ്ടിനെ നിശ്ചിത ഓവറിൽ 162 റൺസിലെത്തിച്ചു.
ക്യാപ്റ്റൻ ഓയിൻ മോർഗൻ 36 പന്തിൽ 3 സിക്‌സും 1 ബൗണ്ടറിയുമടക്കം 40 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 4 വിക്കറ്റിന് 163 റൺസെടുത്തു.
Comments