ഇൻഡോർ: ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തതിന് 24കാരിയായ യുവതിയ്‌ക്ക് സ്വന്തം കുടുംബത്തിൽ നിന്നും നേരിടേണ്ടിവന്നത് കടുത്ത പീഡനങ്ങൾ. മദ്ധ്യപ്രദേശിലെ ബൈതൂൾ ജില്ലയിലാണ് സംഭവം. കുടുംബത്തിനെതിരെ പെൺകുട്ടി പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവരുന്നത്. മുടി വീട്ടുകാർ ബലമായി മുറിച്ച ശേഷം നർമ്മദാ നദിയിൽ മുക്കി ശുദ്ധി വരുത്തിയെന്ന് യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ പോലീസ് കർശന നടപടി സ്വീകരിച്ചു.
നഴ്‌സിംഗ് വിദ്യാർത്ഥിയായ യുവതിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. പരാതിയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ നാല് പേരെ പ്രതിചേർത്തിട്ടുണ്ട്. 2020ലാണ് പെൺകുട്ടി വിവാഹിതയാകുന്നത്. വിവരം വീട്ടിൽ അറിയിക്കുന്നത് 2021ലാണ്. തുടർന്ന് വിവാഹ മോചനത്തിനായി വീട്ടുകാർ നിർബന്ധിപ്പിക്കുയാണെന്ന് പെൺകുട്ടി പറയുന്നു.
ഇതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് യുവാവിനെതിരെ വീട്ടുകാർ പോലീസിൽ പരാതിയും നൽകിയിരുന്നു. ശേഷം പഠനത്തിനായി പോയ പെൺകുട്ടിയെ വിളിച്ചു വരുത്തി നിർബന്ധമായി മുടിമുറിച്ച് നർമദാ നദിയിൽ മുക്കി ശുദ്ധീകരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ പെൺകുട്ടിയെ നിരന്തരം വീട്ടുകാർ ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിൽ യുവതിയ്‌ക്കും യുവാവിനും സുരക്ഷ ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
















Comments