നെഞ്ചുയർത്തി നരേന്ദ്രമോദി; ഗ്ലാസ്‌ഗോയിൽ ഉറ്റ സുഹൃത്തിന്റെ തോളിൽ കയ്യിട്ട് നടക്കാൻ ലോകനേതാക്കളുടെ മത്സരം; ഇത് ഭാരതം ലോകത്തിന് നൽകുന്ന സന്ദേശം. വിശ്വമാനവികത പ്രസംഗത്തിലല്ല പ്രവൃത്തിയിലെന്ന് വീണ്ടും തെളിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി.
ജി20 ഉച്ചകോടിയിൽ ആദ്യം റോമിലേക്കും പിന്നീട് ഗ്ലാസ്‌ഗോയിലേക്കും പറന്നെത്തിയ നേരേന്ദ്രമോദി ലോകനേതാക്കളുമായി ഇടപഴകുന്നത് പതിവുശൈലിവിടാതെ. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സൗഹൃത്തോടെയുള്ള ഇടപെടൽ എല്ലാ അന്താരാഷ്‌ട്ര ശൈലികളേയും വീണ്ടും മാറ്റിമറിക്കുകയാണ്. ഔപചാരികത വേണ്ടത് യോഗങ്ങളിലെ കാര്യപരിപാടികളിൽ മാത്രമാണെന്നും ഇടവേളകളിലെ ഉള്ളുതുറക്കലിലാണ് രാഷ്‌ട്രങ്ങൾ തമ്മിലുള്ള സൗഹൃദവും നേതാക്കൾക്കിടയിലെ മഞ്ഞുരുകലും നടക്കുന്നതെന്നും നരേന്ദ്രമോദി ഒരിക്കൽകൂടി തെളിയിച്ചു.
റോമിൽ ക്രൈസ്തവ സഭയുടെ പരമാചാര്യൻ മാർപ്പായെ ആലിംഗനം ചെയ്തു ദീർഘനേരം നിന്ന മോദി വിശുദ്ധനായ ഒരു പുരോഹിതന് നൽകിയത് ഹൃദയം തുറന്നുള്ള ആദരവും സനേഹവു മായിരുന്നു. അത് അതേ അർത്ഥത്തിൽ തിരിച്ചറിയാൻ ലോകരാജ്യങ്ങളെ സഹാനുഭൂതിയും സഹജീവിസ്‌നേഹവും എന്തെന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന മാർപ്പാപ്പയ്‌ക്കുമായി എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക ക്ഷണം സ്വീകരിക്കാൻ മണിക്കൂറുകൾ പോലും എടുത്തില്ലെന്ന് തെളിയിക്കുന്നത്. ഇന്നിതാ നരേന്ദ്രമോദി ഗ്ലാസ്‌ഗോയിലെ ആഗോള പരിസ്ഥിതി സമ്മേളന ത്തിൽ രണ്ടു വർഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷം കണ്ടുമുട്ടുന്ന ലോകനേതാക്കളെ നെഞ്ചോട് ചേർത്തു.
നമുക്ക് ഒരുമിച്ചുനീങ്ങാം ഈ ഭൂമിയേയും മാനവരാശിയേയും രക്ഷിക്കാനുള്ള കടമ നിർവ്വഹിക്കാം നരേന്ദ്രമോദി ഏവരോടും പറയുകയാണ്. മുന്നിൽ നിന്ന് നയിക്കാൻ ഇതാ ഇന്ത്യയുണ്ട് എന്നതാണ് ഓരോ നിമിഷവും നരേന്ദ്രമോദി നൽകിക്കൊണ്ടിരിക്കുന്ന സന്ദേശം. ഈ പതിറ്റാണ്ടിൽ ഭൂമിയുടെ രക്ഷയ്‌ക്കായി ശക്തമായി മുന്നേറാമെന്ന ശരീരഭാഷയുമായി ഈ കർമ്മയോഗി ലോകരാഷ്‌ട്രങ്ങൾക്ക് വഴികാട്ടുകയാണ്.
ഗ്ലോസ്‌ഗോയിലെ പ്രസംഗം ഒരു മാർഗ്ഗരേഖയായാൽപോലും അൽഭുതപ്പെടാനില്ല. അത്രയേറെ ആർജ്ജവത്തോടെയാണ് പ്രകൃതിസംരക്ഷണത്തിന്റെ ഇന്ത്യൻ പാരമ്പര്യത്തെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടിയത്. ലോകത്തിന് എന്നും ഇന്ത്യ വിശ്വസാഹോദര്യത്തിന്റെ വഴികാട്ടിയാ ണെന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ലോകത്തിന്റെ മുഴുവൻ നന്മയ്‌ക്കായി ആയിരത്താണ്ടുകളായി പ്രാർത്ഥിക്കുന്ന ആചാര്യന്മാരുടെ നാട്ടിൽ നിന്നാണ് താൻ വരുന്ന തെന്ന വാക്കുകൾ ഗ്ലാസ്ഗോ വേദിയെ മാറ്റിമറിച്ചുകഴിഞ്ഞു.
Comments