ന്യൂഡൽഹി : കേദാർനാഥ് ക്ഷേത്രം ദർശിച്ച ചിത്രങ്ങൾ പങ്ക് വച്ച നടി സാറാ അലി ഖാന് ഇസ്ലാമിസ്റ്റുകളുടെ ആക്ഷേപം . ഇസ്ലാമിന് യോജിക്കുന്ന പ്രവൃത്തിയല്ല സാറാ അലിഖാൻ ചെയ്തതെന്നാണ് ഇസ്ലാമിസ്റ്റുകൾ വിമർശിക്കുന്നത് .
നടിമാരായ സാറാ അലി ഖാനും ജാൻവി കപൂറുമാണ് അടുത്തിടെ ഹിന്ദു ആരാധനാലയമായ കേദാർനാഥ് ദർശനത്തിനെത്തിയത് . ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു . “എല്ലാം ആരംഭിച്ച സ്ഥലത്തേക്ക് മടങ്ങുക. ജയ് ബോലേനാഥ് “ എന്ന കുറിപ്പോടെയാണ് സാറാ അലിഖാൻ ഈ ചിത്രങ്ങൾ പങ്ക് വച്ചിരുന്നത് . ഈ ചിത്രത്തിനെതിരെയാണ് ഇസ്ലാമിസ്റ്റുകൾ വിമർശനം ഉന്നയിക്കുന്നത് . മുസ്ലീമായിട്ടും ഹിന്ദു ആരാധനാലയം സന്ദർശിച്ചുവെന്ന പേരിലാണ് താരത്തെ പലരും പരിഹസിക്കുന്നത് .
പരമശിവന്റെ വാസസ്ഥലമായ കേദാർനാഥിലെ പുണ്യസ്ഥലം സന്ദർശിച്ചതും , ഒരു വിഗ്രഹത്തിന് മുന്നിൽ പ്രാർത്ഥിക്കുന്നതും മുസ്ലീങ്ങൾക്ക് അപമാനം വരുത്തിയെന്ന് ഇസ്ലാമിസ്റ്റുകൾ ആരോപിച്ചു.വിഗ്രഹാരാധന ഇസ്ലാമിക ഗ്രന്ഥങ്ങൾ പ്രകാരം മാപ്പർഹിക്കാത്ത പാപമായി കണക്കാക്കുന്നതാണെന്നും, അതിനു കഠിനമായ ശിക്ഷ നൽകേണ്ടതാണെന്നും വിമർശനമുണ്ട് .
ഒരു ഹിന്ദു ആരാധനാലയം സന്ദർശിക്കുന്നതിന് മുമ്പ് പിതാവ് സെയ്ഫ് അലി ഖാനിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനും താരത്തോട് നിർദ്ദേശിക്കുന്നു . ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ ഹിന്ദു ദേവാലയങ്ങൾ സന്ദർശിക്കാമെന്നും മറിച്ച് പ്രാർത്ഥിക്കാനായി ഇത് ചെയ്യരുതെന്നും ഇസ്ലാമിസ്റ്റുകൾ പറയുന്നു.
സാറ തന്റെ ബോളിവുഡ് കരിയർ ആരംഭിച്ചത് തന്നെ ‘കേദാർനാഥിനെ’ പരാമർശിക്കുന്ന ചിത്രത്തോടെയായിരുന്നു . 2016-ൽ ഉത്തരാഖണ്ഡിൽ നാശം വിതച്ച വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയേടുത്ത ചിത്രം കേദാർനാഥ് ക്ഷേത്രത്തിലും പരിസരങ്ങളിലുമായാണ് ചിത്രീകരിച്ചത്.
Comments