കൊച്ചി : ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വഴി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കബളിപ്പിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബുവിന് ഉണ്ടായത് വ്യത്യസ്തമായ ഒരനുഭവമാണ്
ഒക്ടോബര്‍ 30 നാണ് ആമസോണില്‍ നിന്ന് ഒരു പാസ് പോർട്ട് കവര്‍ മിഥുന്‍ ഓര്‍ഡര്‍ ചെയ്തത്. നവംബര്‍ ഒന്നിന് തന്നെ ഓര്‍ഡര്‍ കയ്യില്‍ കിട്ടുകയും ചെയ്തു. എന്നാല്‍ പാസ്‌പോര്‍ട്ട് കവറിനൊപ്പം ഒരു പാസ്‌പോര്‍ട്ട് കൂടി ലഭിച്ചു. മറ്റൊരാളുടെ പാസ് പോര്‍ട്ട്.
ആമസോണ്‍ അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇനി ഇങ്ങനെ ആവര്‍ത്തിക്കില്ലെന്നായിരുന്നു മറുപടി. അതേസമയം കവറിനൊപ്പം ലഭിച്ച പാസ്‌പോര്‍ട്ട് എന്തു ചെയ്യണമെന്ന് മാത്രം അവര്‍ പറഞ്ഞില്ല. തൃശൂര്‍ സ്വദേശിയായ മുഹമ്മദ് സാലിഹ് എന്നയാളുടെ പാസ്‌പോര്‍ട്ടാണ് കവറിനൊപ്പം ഉണ്ടായിരുന്നത്.
അച്ഛന്റെ പേര് ബഷീർ എന്നും അമ്മയുടെ പേര് അസ്മാബി എന്നും പാസ്പോർട്ടിലുണ്ട്. പാസ് പോര്‍ട്ടില്‍ കോണ്‍ടാക്റ്റ് നമ്പര്‍ ഇല്ലാത്തതിനാല്‍ അവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. പാസ് പോര്‍ട്ടിലെ വിലാസത്തില്‍ അത് അയച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് മിഥുന്‍ പറഞ്ഞു.
Comments