ഗ്ലാസ്‌ഗോ: ‘നിങ്ങൾ ഇസ്രയേലിൽ വളരെ പ്രശസ്തനാണ്, വന്ന് എന്റെ പാർട്ടിയിൽ ചേരാമോ’ പ്രധാനമന്ത്രി മോദിയോട് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ചോദ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഇരു രാഷ്‌ട്രനേതാക്കളും തമ്മിൽ നടത്തിയ ചർച്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. . ഈ ചോദ്യത്തിന് പൊട്ടിച്ചിരിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ഗ്ലാസ്‌കോയിൽ നടക്കുന്ന സിഒപി26 കാലാവസ്ഥ ഉച്ചകോടിക്കിടെ രണ്ട് പ്രധാനമന്ത്രിമാരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് രസകരമായ സംഭാഷണം നടന്നത്.
‘താങ്കളോട് നന്ദി പറയുന്നു, താങ്കളാണ് ഇന്ത്യ ഇസ്രയേൽ ബന്ധം വീണ്ടും നല്ല രീതിയിലാക്കിയത്. ഇന്ത്യ ഇസ്രയേൽ ബന്ധം വളരെ മനോഹരമായ രണ്ട് സംസ്‌കാരങ്ങളായ ഇന്ത്യൻ സംസ്‌കാരവും, ജൂത സംസ്‌കാരവും തമ്മിലുള്ള ഹൃദയകൊണ്ടുള്ള ബന്ധമാണ്’- ഇസ്രയേൽ പ്രധാനമന്ത്രി പ്രധാനമന്ത്രി മോദിയോട് പറഞ്ഞു.
‘ഇത് താൽപ്പര്യങ്ങൾക്ക് പുറത്തുള്ളതല്ല. താങ്കളുടെ ഇസ്രയേലുമായുള്ള ബന്ധത്തിലെ ദൃഢാവിശ്വാസവും, കരുതലും ഞങ്ങളുടെ രാജ്യത്തിന് മനസിലാകും. അതിനാൽ തന്നെ ഇപ്പോൾ ആരംഭിച്ച ഈ പുതിയ ബന്ധത്തിന് എല്ലാ നന്ദിയും ഉണ്ട്’ ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി മോദിക്കും ഇന്ത്യക്കാർക്കും ദീപാവലി ആശംസകളും ഇസ്രയേൽ പ്രധാനമന്ത്രി നേർന്നു.
ഇസ്രയേലുമായുള്ള ബന്ധത്തിൽ ഇന്ത്യ ഏറെ മൂല്യം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദിയും ഹ്രസ്വമായ കൂടികാഴ്ചയ്‌ക്കിടയിൽ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റിനോട് സൂചിപ്പിച്ചു. കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇസ്രയേലിൽ സന്ദർശനം നടത്തിയിരുന്നു. അതേ സമയം ഇസ്രയേൽ പ്രധാനമന്ത്രി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയും ഉണ്ടെന്നാണ് ചില ഏജൻസി റിപ്പോർട്ട് ചെയ്തു.
Comments