ലണ്ടൻ : ഇന്ത്യയിലേക്ക് തിരിക്കാൻ ഗ്ലാസ്‌ഗോ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിക്ക് പ്രൗഢോജ്വലമായ യാത്രയയപ്പ് നൽകി യുകെയിലെ ഇന്ത്യൻ സമൂഹം. ബാന്റ് മേളവും ആഘോഷങ്ങളുമായി നിരവധി പേരാണ് നരേന്ദ്ര മോദിയെ യാത്രയയ്‌ക്കാൻ തടിച്ചുകൂടിയത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കൈ കൊടുക്കാനും അവരോട് സംസാരിക്കാനും എന്നത്തേയും പോലെ പ്രധാനമന്ത്രി ഓർത്തു.
മോദി വിളികളാണ് പ്രദേശത്ത് മുഴങ്ങിയത്. പ്രധാനമന്ത്രിയിൽ നിന്ന് നിരവധി കുട്ടികൾ ഓട്ടോഗ്രാഫ് വാങ്ങി. ഇന്ത്യൻ ഭൂപടവും നരേന്ദ്ര മോദിയുടെ ചിത്രവും വരച്ച പേപ്പറുകളാണ് ഓട്ടോഗ്രാഫിനായി കുട്ടികൾ നീട്ടിയത്. അവർക്കെല്ലാവർക്കും മോദി സ്വന്തം ഓട്ടോഗ്രാഫ് നൽകി. ജനങ്ങൾ നരേന്ദ്ര മോദിയുടെ കാല് തൊട്ട് വണങ്ങുകയും ചെയ്തു. അവിടെയുണ്ടായിരുന്ന കുട്ടിയോട് നരേന്ദ്ര മോദി കുശലാന്വേഷണം നടത്തി.
#WATCH PM Narendra Modi interacts with young children as he departs from the hotel in Glasgow for the airport to return to India
(Source: Doordarshan) pic.twitter.com/iT6b4o1AX3
— ANI (@ANI) November 2, 2021
പേപ്പർ ഇല്ലാത്തത് കാരണം കൈയ്യിൽ ഓട്ടോഗ്രാഫ് നൽകുമോ എന്ന ബാലികയുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്. തുടർന്ന് പേനയെടുത്ത് കുട്ടിയുടെ കൈയിൽ ഓട്ടോഗ്രാഫ് നൽകി. കുട്ടികളെ തലയിൽ കൈവെച്ച് അനുഗ്രഹിക്കാനും അദ്ദേഹം മറന്നില്ല. സമീപത്ത് നിന്നയാളുടെ കൈക്കുഞ്ഞിനെയും നരേന്ദ്ര മോദി വാത്സല്യത്തോടെ തലോടി.
ഐക്യരാഷ്‌ട്ര സഭയുടെ കോപ് 26 ൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഗ്ലാസ്‌ഗോയിലെത്തിയത്. ലോക നേതാക്കളുമായി നടത്തി ചർച്ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചു.
















Comments